ഓര്‍ത്തഡോക്സ് ഫാമിലിയില്‍ നിന്നാണ് താൻ വരുന്നത്, ആ രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല… ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് വീട്ടില്‍ പറഞ്ഞതോടെ; അനഘ പറയുന്നു
ഓര്‍ത്തഡോക്സ് ഫാമിലിയില്‍ നിന്നാണ് താൻ വരുന്നത്, ആ രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല… ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് വീട്ടില്‍ പറഞ്ഞതോടെ; അനഘ പറയുന്നു
ഓര്‍ത്തഡോക്സ് ഫാമിലിയില്‍ നിന്നാണ് താൻ വരുന്നത്, ആ രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല… ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് വീട്ടില്‍ പറഞ്ഞതോടെ; അനഘ പറയുന്നു
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പർവം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ ‘പറുദീസ’ എന്ന ഗാനം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ശ്രീനാഥ് ഭാസിയും സൗബിന് ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തിയ ഗാനം വലിയൊരു ഓളം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്.
ഇപ്പോഴിതാ ഗാനത്തെ കുറിച്ചും സിനിമയെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അനഘ.
താന്‍ ഒത്തിരി എന്ജോയ് ചെയ്ത് ചെയ്ത സോംഗ് ആണ് പറുദീസ. ആള്‍ക്കാര്‍ക്ക് എന്തായാലും അത് കണക്ട് ആവുമെന്ന് അപ്പോഴേ അറിയാമായിരുന്നു. പിന്നെ ആ സോംഗ് ഭയങ്കര അഡിക്ടീവാണ്. നമ്മള് പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും പിന്നെയും പിന്നെയും കേള്‍ക്കാനുള്ള ഒരു ടെന്റന്‍സി ഉണ്ടായിരുന്നു.
അതുകൊണ്ട് ഈ പാട്ട് ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാല്‍ പോലും താന്‍ ഈ പാട്ട് കേള്‍ക്കുമായിരുന്നുവെന്ന് അനഘ പറയുന്നു. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും അനഘ ബിഹൈന്‍ഡ്വുഡ്സിനോട് സംസാരിച്ചു.
താന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് തനിക്ക് ഉറപ്പായിരുന്നു.
കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ. വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല. മൂവി റിലീസിന്റെ കുറച്ചു ദിവസം മുന്‍പ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയില്‍ ആയി പറഞ്ഞിരുന്നില്ല. ഹിന്റ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അപ്പോള്‍ അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്. സിനിമയിലേക്കുള്ള തന്റെ വരവ് അവര്‍ക്കൊരു ഷോക്കായിരുന്നു. താന്‍ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അതില്‍ വിഷമമൊന്നും ഇല്ല എന്നും അനഘ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...