News
ആ ത്മഹത്യ ചെയ്ത നടി വൈശാലി ടക്കറിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം
ആ ത്മഹത്യ ചെയ്ത നടി വൈശാലി ടക്കറിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം
2022 ഒക്ടോബര്‍ 16 നാണ് ടെലിവിഷന്‍ നടി വൈശാലി ടക്കറിനെ ഇന്‍ഡോറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പില്‍ തന്റെ മരണത്തിന് കാരണം അയല്‍വാസിയായ രാഹുല്‍ നവ്ലാനിയും ഭാര്യയുമാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്്. ഇപ്പോഴിതാ വൈശാലിയുടെ കുടുംബം നടിയുടെ അന്ത്യാഭിലാഷം നിറവേറ്റിയിരിക്കുകയാണ്. അടുത്തിടെ നടത്തിയ ഒരു മാധ്യമ സംഭാഷണത്തിലാണ് വൈശാലിയുടെ സഹോദരന് നീരജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അവളുടെ വലിയ ആഗ്രഹമായിരുന്നു മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുകയെന്നത്. ഒരിക്കല്‍ അവള് അമ്മയോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഞങ്ങള്‍ അവളുടെ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്.
ഞായറാഴ്ച ശവസംസ്കാരത്തിന് മുമ്പ് കുടുംബം അവളുടെ കണ്ണുകള്‍ ജില്ലാ ആരോഗ്യ അധികാരികള്‍ക്ക് ദാനം ചെയ്തു. അവളുടെ സുന്ദരമായ കണ്ണുകളാല്‍ ഇനി മറ്റൊരാള്‍ക്ക് ഈ ലോകം കാണാന്‍ കഴിയും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
