News
നടി ഊർമിളയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു
നടി ഊർമിളയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു
Published on
പ്രശസ്ത മറാഠി നടി ഊർമിള കോത്താരയുടെ കറിടിച്ച് മെട്രോ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ കണ്ഡിവാലിയിൽ ആയിരുന്നു സംഭവം.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന തൊഴിലാളികളെയാണ് ഇടിച്ചുത്തെറിപ്പിച്ചത്.
ഒരാൾ തക്ഷണം തന്നെ മരണപ്പെട്ടു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൂട്ടിംഗിന് ശേഷം നടി വീട്ടിലേയ്ക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്.
അതേസമയം, നടിയ്ക്കും ഡ്രൈവർക്കും പരിക്കുകളുണ്ട്. ഇടിയുടെ ആഘാതത്തിൽ എയർബാഗ് പുറത്തുവന്നിരുന്നു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും സമതാ നഗർ പൊലീസ് അറിയിച്ചു. കാറിന്റ മുൻ ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പൊലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നടനും സംവിധായകനുമായ ആദിനാഥ് കോത്താരയുടെ ഭാര്യയാണ് ഊർമിള.
Continue Reading
You may also like...
Related Topics:news
