Actress
നടി സുരഭി സന്തോഷ് വിവാഹിതയായി
നടി സുരഭി സന്തോഷ് വിവാഹിതയായി
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകന് പ്രണവ് ചന്ദ്രനാണ് വരന്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന പ്രണവ് പയ്യന്നൂര്‍ സ്വദേശിയാണ്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടെയും. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായിക ആയാണ് സുരഭി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാള ചിത്രം ‘നിവേദ്യ’ത്തിന്റെ കന്നട റീമേക്കിലാണ് സുരഭി ആദ്യമായി അഭിനയിച്ചത്. എന്നാല്‍ സംവിധായകന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചിത്രം പൂര്‍ത്തിയാക്കിയില്ല.
എന്നാല്‍ അതേ ടീമിനൊപ്പം, 2011ല്‍ എസ് നാരായണന് സംവിധാനം ചെയ്ത ‘ദുഷ്ട’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിന് ശേഷം ‘സെക്കന്‍ഡ് ഹാഫ്’ എന്ന കന്നട ചിത്രത്തിലും സുരഭി അഭിനയിച്ചു. പിന്നീടാണ് സുരഭി മലയാളത്തില്‍ എത്തിയത്. ‘പത്മ’യാണ് സുരഭി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.
ബോളിവുഡ് ഗാനങ്ങളുടെ റീക്രിയേഷനിലൂടെ ശ്രദ്ധ നേടിയ ഗായകനാണ് പ്രണവ് ചന്ദ്രന്. ‘ക്യാ ഹുവാ തേരാ വാദാ’, ‘യേഹ് ദൂരിയാന്‍’, ‘കുച് നാ കഹോ’, ‘കൈസേ മേ കഹൂന്‍ തുജേ’, ‘രാജാ കോ റാണി സേ’ എന്നീ ഗാനങ്ങള്‍ പ്രണവ് റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.
