Actress
നടി സുനൈനയും ദുബായ് വ്ലോഗര്‍ ഖാലിദ് അല്‍ അമേരിയും വിവാഹിതരാകുന്നു; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
നടി സുനൈനയും ദുബായ് വ്ലോഗര്‍ ഖാലിദ് അല്‍ അമേരിയും വിവാഹിതരാകുന്നു; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക്റെ സുപരിചിതയാണ് നടി സുനൈന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയും പ്രശസ്ത ദുബായ് വ്ലോഗര്‍ ഖാലിദ് അല്‍ അമേരിയും വിവാഹിതരാകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം അഞ്ചിന് സുനൈന ഒരാളുടെ കൈപിടിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് ഖാലിദ് അല്‍ അമേരി ലൈക്ക് ചെയ്തിട്ടുണ്ടായിരുന്നു. പിന്നാലെ ഖാലിദ് അല്‍ അമേരിയും സമാനമായ ഒരു ചിത്രം പങ്കുവച്ചത് സുനൈന ലൈക്ക് ചെയ്തിരുന്നു.
പിന്നാലെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ നടിയോ ഖാലിദോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഈ അടുത്തിടെയാണ് ഖാലിദും അദ്ദേഹത്തിന്‍റെ ഭാര്യയും വേര്‍പിരിഞ്ഞത്.
കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സി.ഇ.ഒയായ സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ഭാര്യ. ഈ അടുത്തിടെയൊരു അഭിമുഖത്തിലാണ് ഖാലിദ് അല്‍ അമേരിയും താനും വിവാഹമോചിതരായെന്ന് സല്‍മ പറഞ്ഞത്.
അതേസമയം, മലയാളികള്‍ക്കും സുപരിചിതനായ വ്ലോഗറാണ് ഖാലിദ് അല്‍ അമേരി. അദ്ദേഹത്തിന്‍റെ വീഡിയോകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഖാലിദ് അഭിമുഖം ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു.
നാഗ്പൂര്‍ സ്വദേശിയാണ് സുനൈന. തെന്നിന്ത്യന്‍ സിനിമകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2005 ല്‍ കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെയാണ് സുനൈന സിനിമയിലേയ്ക്കെത്തിയത്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. 2023-ല്‍ റിലീസ് ചെയ്ത ‘റെജീന’യായിരുന്നു സുനൈനയുടെ ഏറ്റവും പുതിയ സിനിമ.
