Connect with us

ദർശൻ അത്തരക്കാരനല്ല, മറ്റുള്ളവരെ സഹായിക്കുന്ന നല്ല വ്യക്തി; ദർശൻ തനിക്ക് മകനെപ്പോലെയാണെന്ന് നടി സുമലത

News

ദർശൻ അത്തരക്കാരനല്ല, മറ്റുള്ളവരെ സഹായിക്കുന്ന നല്ല വ്യക്തി; ദർശൻ തനിക്ക് മകനെപ്പോലെയാണെന്ന് നടി സുമലത

ദർശൻ അത്തരക്കാരനല്ല, മറ്റുള്ളവരെ സഹായിക്കുന്ന നല്ല വ്യക്തി; ദർശൻ തനിക്ക് മകനെപ്പോലെയാണെന്ന് നടി സുമലത

നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദർശൻ തൂഗുദീപ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊ ലക്കേസുമായി ബന്ധപ്പെട്ട് നടൻ അറസ്റ്റിലായത്. രേണുക സ്വാമി (33)എന്ന യുവാവിനെ ക്രൂ രമായി മർ ദ്ദിച്ച് കൊ ലപ്പെടുത്തിയ കേസിലാണ് ദർശൻ ഉൾപ്പടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനോടകം നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ദർശനെ അനുകൂലിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ നേതാവുമായ സുമലത അംബരീഷ്. ഇത്രയും വലിയൊരു ക്രൂ രകൃത്യത്തിൽ പ്രതിയാണെങ്കിലും ദർശൻ അത്തരക്കാരനല്ലെന്നും മറ്റുള്ളവരെ സഹായിക്കുന്ന നല്ലവ്യക്തിത്വത്തിന് ഉടമയാണെന്നുമാണ് സുമലത പറയുന്നത്.

സുമലതയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വളരെ സജീവമായിരുന്നു ദർശൻ. ദർശന്റെ അറസ്റ്റിന് പിന്നാലെ സുമലത മൗനം പാലിച്ചത് ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സുമലതയുടെ പ്രതികരണം. തന്റെ നിശബ്ദത ദർശന് പിന്തുണ നൽകാത്തതിൻറെ ഭാഗം അല്ലെന്നും പ്രശ്നത്തിൻറെ സങ്കീർണ്ണത മൂലമാണെന്നും സുമലത വിശദീകരിച്ചു.

ദർശൻ എനിക്ക് ഒരു മകനെപ്പോലെയാണ്. എൻറെ കുടുംബവും ദർശൻറെ കുടുംബവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. അവൻ ഒരു നടൻ ആകുന്നതിന് മുമ്പ് തന്നെ ദർശനെ എനിക്ക് 25 വർഷമായി അറിയാം. അതുകൊണ്ടു തന്നെ ദർശനെതിരായ ഈ ആരോപണങ്ങൾ വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ദർശനുമായുള്ള വൈകാരിക ബന്ധത്താൽ തന്നെ ഇത്തരത്തിലൊരു ദുരവസ്ഥയിൽ ദർശനെ കാണുമ്പോൾ വേദനയുണ്ടാകുന്നു. ഒരു അമ്മയും തൻറെ മകനെ ഇത്തരമൊരു സാഹചര്യത്തിൽ കാണാൻ ഇഷ്ടപ്പെടുന്നില്ല എന്നും സുമലത പറയുന്നു.

അതേസമയം, രണ്ടാംപ്രതിയാണ് ദർശൻ. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊ ലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു മൃതദേഹം നശിപ്പിക്കാനായി 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നടൻ നൽകിയതെന്നും പൊലീസ് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്നുപേർ കാമാക്ഷിപാളയം സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സാമ്പത്തിക തർക്കത്തിനെ തുടർന്നു കൊ ന്നുവെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ മൊഴികളിൽ വൈരുധ്യം വിനയായി. പൊലീസ് മുറയിൽ ചോദ്യം ചെയ്തതോടെ ദർശന്റെ ക്വട്ടേഷൻ ഏറ്റെടുത്താണന്ന് ഏറ്റുപറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലിട്ട ഈ റീൽസാണ് രേണുകാ സ്വാമിയെന്ന യുവാവിന്റെ ജീവവനെടുക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദർശൻ-പവിത്ര ഗൗഡ ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നു റീൽ. സൗഹൃദത്തിനു പത്തുവർഷമായെന്നും ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ടെന്ന കുറിപ്പോടെയായിരുന്നു റീൽസ്.

ഇതിന് താഴെ രേണുകാസ്വാമി അ ശ്ലീല കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം മാനേജർ പവൻ വഴി ദർശനെ അറിയിച്ചു. പിന്നാലെ രേണുകാസ്വാമിയെ ഒരുപാഠം പഠിപ്പിക്കാനാണ് ശനിയാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ ഷെഡിലെത്തിച്ച് ഒരു പകൽ മുഴുവൻ അതിക്രൂ രമായി മർദ്ദിച്ച് കൊ ലപ്പെടുത്തുകയായിരുന്നു.

More in News

Trending

Recent

To Top