Connect with us

ഞങ്ങള്‍ ജൊനാസ് ബ്രദേഴ്‌സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍

Hollywood

ഗായകന്‍ ജോ ജൊനാസുമായുള്ള വിവാഹബന്ധത്തെക്കുറിച്ചും ജൊനാസ് കുടുംബത്തില്‍ അംഗമായിരുന്ന നാളുകളെക്കുറിച്ചും മനസ്സു തുറന്ന് നടി സോഫി ടേണര്‍. വിവാഹം കഴിഞ്ഞ അന്നു മുതല്‍ താന്‍ ഗായകന്‍ ജോയുടെ ഭാര്യ എന്ന നിലയിലാണ് അറിയപ്പെട്ടതെന്നും തന്റെ വ്യക്തിത്വത്തെ മാനിക്കുന്നതിനു പകരം, ജോയുടെ ഭാര്യ എന്നു പറഞ്ഞാണ് എല്ലാവരും അഭിസംബോധന ചെയ്തിരുന്നതെന്നും സോഫി വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സോഫി ടേണര്‍ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.

‘ജോ ജൊനാസിന്റെ ഭാര്യ എന്ന നിലയില്‍ മാത്രമാണ് ഞാന്‍ അഭിസംബോധന ചെയ്യപ്പെട്ടിരുന്നത്. എന്റെ വ്യക്തിത്വത്തെ അത് വല്ലാതെ ബാധിച്ചു. ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു. ജോയുടെ സഹോദരങ്ങളും ഗായകരുമായ നിക്കിന്റെയും കെവിന്റെയും പങ്കാളികളായ പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതുതന്നെയായിരുന്നു.

Jonas brothers

ഞങ്ങള്‍ മൂവരും ജൊനാസ് ബ്രദേഴ്‌സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. എന്നിരുന്നാല്‍പ്പോലും എന്റെ മുന്‍ഭര്‍ത്താവ് ജോ ജൊനാസ് എന്റെ വ്യക്തിത്വത്തെ ഏറെ മാനിച്ചിരുന്നു’, സോഫി ടേണര്‍ പറഞ്ഞു.

2023 സെപ്റ്റംബറിലാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ജോ ജൊനാസും സോഫി ടേണറും വെളിപ്പെടുത്തിയത്. ജോയും സോഫിയും പൊതുവേദികളില്‍ എല്ലായ്‌പ്പോഴും ഒരുമിച്ചെത്തിയിരുന്നതിനാല്‍ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. മൂന്ന് വര്‍ഷം നീണ്ട ഡേറ്റിങ്ങിനൊടുവില്‍ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്.

ലാസ് വേഗസില്‍ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയില്‍ ഇരുവര്‍ക്കും വില്ല എന്ന് പേരിട്ടിരിക്കുന്ന മകള്‍ ജനിച്ചു. 2022ല്‍ സോഫിയും ജോയും രണ്ടാമത്തെ മകള്‍ക്കു ജന്മം നല്‍കി. ഡെല്‍ഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്.

More in Hollywood

Trending

Recent

To Top