Malayalam Breaking News
ചിത്രീകരണത്തിനിടയിൽ മഞ്ജു വാര്യർക്ക് പരിക്ക്
ചിത്രീകരണത്തിനിടയിൽ മഞ്ജു വാര്യർക്ക് പരിക്ക്
By
ചിത്രീകരണത്തിനിടയിൽ മഞ്ജു വാര്യർക്ക് പരിക്ക്
സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യർക്ക് പരിക്ക്. നെറ്റിയിൽ പരിക്കേറ്റ മഞ്ജു വാര്യരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്ക് മാത്രമേ ഉള്ളുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഹരിപ്പാട് നടന്ന ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആന്റ് ജില്‍’. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.
actress manju warrier got injured
