Connect with us

അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി, ഒപ്പം ചുമയുമുണ്ട്; വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞത്

Malayalam

അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി, ഒപ്പം ചുമയുമുണ്ട്; വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞത്

അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി, ഒപ്പം ചുമയുമുണ്ട്; വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞത്

ഇന്നലെയായിരുന്നു സിനിമാ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായത്. യുവസംരംഭക അദ്വൈത ശ്രീകാന്തിനെയാണ് വിശാഖ് വിവാഹം ചെയ്തത്. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.

വിവാഹ ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു

വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ നടി മല്ലിക സുകുമാരന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

തങ്ങൾ കുടുംബ സുഹൃത്തുക്കളാണെന്നും അങ്ങനെയാണ് വിവാഹം എന്ന ആലോചനയിലേക്ക് എത്തിയതെന്നും ലവ് പ്ലസ് അറേ‍ഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നുമാണ് വിവാഹത്തിന് ശേഷം സംസാരിക്കവെ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ നടി മല്ലികാ സുകുമാരനുമുണ്ടായിരുന്നു.

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്.

മറയൂരിൽ നിന്നും അവൻ ഹൈദരബാദിലേക്ക് പോവുകയാണ്.മുറുക്കി വായെല്ലാം പോയിരിക്കുകയാണ് പൃഥ്വിരാജിന്റെ. കഥാപാത്രത്തിന് വേണ്ടിയാണ് അവൻ വെറ്റില മുറുക്കിയത്. അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി. ഒപ്പം ചുമയുമുണ്ട്. ഹൈദരാബാദിലേക്ക് പോകുന്നത് സലാറിൽ അഭിനയിക്കാനാണ്. അവനെയാണ് എനിക്ക് അടുത്ത് കിട്ടാന്‌ പാട്. അവനോട് ഞാൻ എപ്പോഴും പറയാറുണ്ട് കുറച്ച് അധികം നിന്നിട്ട് പോകാൻ, മല്ലിക സുകുമാരൻ പറഞ്ഞു.

വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പൃഥ്വിരാജും സുപ്രിയയും പങ്കെടുത്തിരുന്നു

200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. തഗ് ലൈഫ് കഥാപാത്രമെന്ന് സൂചന തരുന്ന തരത്തിലെ ലുക്ക് പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയിരുന്നു. പ്രഭാസ് അക്രമാസക്തനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് സലാർ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top