Malayalam Breaking News
വെറുതെയിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല വിന്ദുജ മേനോനും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധമിതാണ്
വെറുതെയിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല വിന്ദുജ മേനോനും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധമിതാണ്
കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം മഹാലക്ഷ്മിയുടെ വിവാഹം. മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും പ്രിയതാരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. നിര്‍മല്‍ കൃഷ്ണയാണ് വരന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ്. സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. വിന്ദുജ മേനോന്‍, ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്.
അതേസമയം മഹാലക്ഷ്മിയുടെ വിവാഹ ചടങ്ങില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു വിന്ദുജ മേനോന്‍. മകള്‍ക്കൊപ്പമാണ് താരമെത്തിയത്. ഇതിനിടെ മഹാലക്ഷ്മിയും വിന്ദുജ മേനോനും ബന്ധുക്കളാണോയെന്ന ചോദ്യങ്ങളുമായാണ് ചിലരെത്തിയത്. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിരിക്കുകയാണ് താരം. മഹാലക്ഷ്മിയും കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നാണ് താരം പറയുന്നത്. തന്റെ കുഞ്ഞനുജത്തിയാണ് മഹാലക്ഷ്മി.
അവളുടെ അച്ഛന്‍ തന്റെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ജീവിതത്തിലെ പല സന്തോഷനിമിഷങ്ങളും അറിഞ്ഞതും ആഘോഷിച്ചതുമെല്ലാം അദ്ദേഹത്തിനൊപ്പമാണ്. അമ്മ കേരള നാട്യ അക്കാദമി തുടങ്ങിയപ്പോള്‍ മുതല്‍ മൃദംഗിസ്റ്റായി അദ്ദേഹം ഒപ്പമുണ്ട്. മൂത്ത മകന്‍രെ സ്ഥാനത്താണ് അമ്മ അദ്ദേഹത്തെ കാണുന്നത്. മഹാലക്ഷ്മിയുടെ വിവാഹത്തിനിടയില്‍ വെറുതെയിരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല, അവളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും സഹോദരനുമൊക്കെ നാട്ടിലെത്തിയത്. മഹാലക്ഷ്മി എന്ന പേര് എന്‍രെ അമ്മയാണ് തിരഞ്ഞെടുത്തത്. കുട്ടിക്കാലം മുതലുള്ള അവളുടെ വളര്‍ച്ച തങ്ങള്‍ കണ്ടതാണ്. അവള്‍ വലുമായി വിവാഹിതയായി മറ്റൊരു കുടുംബത്തിലേക്ക് പോവുമ്പോള്‍ കൈപിടിച്ചു കൊടുക്കാന്‍ എത്തുകയെന്നത് ഞങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. വിവാഹദിവസം ഇടയ്ക്ക് അമ്മ വിശ്രമിച്ചോളൂ എന്ന് മകള്‍ തന്നോട് പറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ഇരിക്കേണ്ടവരല്ല തങ്ങളെന്ന് പറഞ്ഞപ്പോള്‍ അവളും എല്ലാത്തിനും ഒപ്പം ചേരുകയായിരുന്നുവെന്ന് വിന്ദുജ മേനോന്‍ പറയുന്നു.
1985 ൽ പുറത്തിറങ്ങിയ ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിൽ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ൽ കേരള സ്കൂൾ കലോൽസവത്തിലെ കലാതിലകമായിരുന്ന അവർ ഈ ബഹുമതി ലഭിച്ച തിരുവനന്തപുരത്തുനിന്നുള്ള ആദ്യത്തെ കലാകാരിയായിരുന്നു. കരമനയിലെ എൻ.എസ്.എസ്. വനിതാ കോളജിൽ വിദ്യാഭ്യാസം ചെയ്ത വിന്ദുജ തിരുവനന്തപുരത്തെ വനിതാ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നു അവർക്കു ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. വിന്ദുജയുടെ ഭർത്താവ് രാജേഷ് കുമാറും മകൾ നേഹയുമൊത്ത് മലേഷ്യയിലാണ് താരം സ്ഥിരതാമസമാക്കിയിരിക്കുന്നത്. കേരള നാട്യ അക്കാദമിയുടെ കീഴിൽ ഡാൻസ് അദ്ധ്യാപികയായ അവർ വല്ലപ്പോഴുമൊക്കെ സീരിയലുകളിൽ മുഖം കാണിക്കാറുണ്ട്. ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
actress mahalakshmi and vindhuja menon
