Malayalam
അഭിമുഖത്തിനിടെ ക്യാമറയെ മറച്ചു, യുവാവിനെ അടിച്ച് ‘മോണ്‍സ്റ്റര്‍’ നടി ലക്ഷ്മി മഞ്ചു
അഭിമുഖത്തിനിടെ ക്യാമറയെ മറച്ചു, യുവാവിനെ അടിച്ച് ‘മോണ്‍സ്റ്റര്‍’ നടി ലക്ഷ്മി മഞ്ചു
മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ് തെലുങ്ക് നടി ലക്ഷ്മി മഞ്ചു. ഇപ്പോഴിതാ അഭിമുഖത്തിനിടെ ക്യാമറയെ മറച്ച യുവാവിനെ അടിച്ച് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് താരം. ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ് ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സൈമ അവാര്‍ഡ്സിന്റെ റെഡ് കാര്‍പെറ്റില്‍ സംസാരിക്കുന്ന ലക്ഷ്മിയെയാണ് വീഡിയോയില്‍ കാണാനാവുക. ഇതിനിടെ ഒരാള്‍ ക്യാമറയെ മറച്ച് നടന്നു പോകുന്നത് കാണാം. ഇത് കണ്ട് രോഷാകുലയായ താരം അയാളുടെ തോളത്ത് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്റര്‍വ്യൂ ചെയ്ത അവതാരക ഇത് കണ്ട് ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യം നിറഞ്ഞ മുഖവുമായി നില്‍ക്കുന്നത് കാണാം.
കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാളും ക്യാമറയെ മറഞ്ഞു നടന്നുപോയി. പ്രകോപിതയായ ലക്ഷ്മി ‘ചേട്ടാ ക്യാമറയുടെ പിന്നിലേക്ക് പോകൂ’ എന്ന് ആക്രോശിക്കുന്നുമുണ്ട്. ഇതുകേട്ട അയാള്‍ മറ്റൊരു വഴിയിലൂടെ പോകുന്നതും കാണാം. ഇത് അങ്ങേയറ്റം ധിക്കാരമാണ് എന്നാണ് പലരും വിമര്‍ശിക്കുന്നത്.
പ്രശസ്ത നടന് മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ചു. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിനു പുറമേ, ലാസ് വെഗാസ് എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയുടെയും ഭാഗമാണ് ലക്ഷ്മി. മോഹന്‍ലാലിനൊപ്പം ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലും മഞ്ചു അഭിനയിച്ചിരുന്നു.
