Malayalam Breaking News
അത് തന്നെയാണ് എന്റെ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾക്കു ഇത്ര പെർഫെക്ഷൻ കിട്ടാൻ കാരണം – കൽക്കി
അത് തന്നെയാണ് എന്റെ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾക്കു ഇത്ര പെർഫെക്ഷൻ കിട്ടാൻ കാരണം – കൽക്കി
സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്ബോള്‍ പരിശീലനം ആവശ്യമാണെന്നുള്ള ബോളിവുഡ് താരം കല്‍ക്കി കീക്ലന്റെ തുറന്നു പറച്ചില് ശ്രദ്ധേയമാകുകയാണ് .അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്ബോള്‍ മുന്‍കൂട്ടി പരിശീലനം വേണമെന്നും ഇതിനായി പരിശീലന കളരി അഥവാ വര്‍ക്ക് ഷോപ്പുകള്‍ വേണമെന്നാണ് കല്‍ക്കിയുടെ അഭിപ്രായം.
നൃത്തമോ ആക്ഷന്‍ കൊറിയോഗ്രാഫിയോ ചെയ്യുന്നതുപോലെ സീനിലെ ഒാരോ രംഗവും ചിട്ടപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഏറെയുണ്ടെന്നാണ് നടി പറയുന്നത്. ഇല്ലെങ്കില്‍ സംഗതി ചിലപ്പോള്‍ തല്‍സമയം നടന്നെന്നും വരില്ലെന്നും കല്‍ക്കി പറയുന്നു.
ഇന്റിമേറ്റ് സീനിനായി താൻ റിഹേഴ്സൽ എടുക്കാറുണ്ടെന്നും എങ്ങനെ എവിടെയൊക്കെ സ്പര്‍ശിക്കണം എന്നുള്ള കാര്യങ്ങൾ സഹ താരങ്ങൾ തമ്മിൽ ചർച്ച ചെയ്തു റിഹേഴ്സൽ എടുക്കാറുണ്ടെന്നും കൽകി തന്റെ അഭിമുഖത്തിൽ പറയുന്നു .
actress kalki koechlin about intimate scenes in movies
