News
ജയിലില്‍ 86 ദിവസം കിടന്നയാളാണ് ദിലീപ്. നാളെ കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാല്‍ ഇത്രയും വര്‍ഷം ദിലീപിനെ വേട്ടയാടിയതിന് ആര് സമാധാനം പറയും; രാഹുല്‍ ഈശ്വര്‍
ജയിലില്‍ 86 ദിവസം കിടന്നയാളാണ് ദിലീപ്. നാളെ കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാല്‍ ഇത്രയും വര്‍ഷം ദിലീപിനെ വേട്ടയാടിയതിന് ആര് സമാധാനം പറയും; രാഹുല്‍ ഈശ്വര്‍
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെ എട്ടാം പ്രതി ദിലീപിനെതിരെ തെളിവില്ലെന്നും ദിലീപ് നിരപരാധിയാണെന്നും അഭിപ്രായപ്പെട്ട സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വലിയ വിമര്‍ശനമാണ് പലഭാഗത്ത് നിന്നും ഉയര്‍ന്ന വന്നിരുന്നത്. പല പ്രമുഖരും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ബൈജു കൊട്ടാരക്കര, ഭാഗ്യലക്ഷ്മി ഉള്‍പ്പടേയുള്ളവര്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു. അതോടൊപ്പം തന്നെ കേസിനെ സ്വാധീനിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് അടൂര്‍ നടത്തിയതെന്നും ഇത് കോടതിയലക്ഷ്യമാണെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ അടൂര്‍ പറഞ്ഞതില്‍ യാതൊരു വിധത്തിലുള്ള കോടതിയലക്ഷ്യവുമില്ലെന്ന് പറയുകയാണ് ദിലീപ് അനുകൂലിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെടുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധികളെയോ ജഡ്ജിയേയോ അപമാനപ്പെടുത്തുന്ന കാര്യങ്ങള്‍ വരുമ്പോഴാണ് കോടതിയലക്ഷ്യ നടപടികള്‍ വരിക. അല്ലാത്ത കാര്യങ്ങളില്‍ ഈ നിയമം അത്രയധികം പ്രയോഗിക്കാറില്ല. ഉദാഹരണത്തിന് ദിലീപ് കേസില്‍ പ്രതി നിരപരാധിയാണെന്നോ അല്ലെങ്കില്‍ കുറ്റക്കാരനാണെന്നോ പറഞ്ഞാല്‍ കോടതിയലക്ഷ്യം വരാറില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന രീതിയില്‍ ഇത് ആരോപിക്കപ്പെടാറുണ്ട്. എന്നാല്‍ ശ്രീമതി ഹണിവര്‍ഗീസ് എന്ന് പറയുന്നത് വളരെ ശക്തയായ ഒരു ജഡ്ജിയാണ്. അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കാനും മറിച്ച് മറ്റൊരു വ്യക്തിക്കി ദിലീപ് അപരാധിയാണെന്ന് വിശ്വസിക്കാനും പറയാനുമുള്ള അവകാശമുണ്ട്. അത് കേസിനെ ബാധിക്കുന്നതായി പൊതുവായി കണക്കാക്കുന്നില്ല.
നിങ്ങള്‍ കരുതുന്നത് പോലെ ദിലീപ് അനുകൂലികള്‍ക്കായി പ്രത്യേകം ക്യാമ്പോ, ക്യാമ്പയ്‌നുകളോയില്ല. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ട കുറച്ചാളുകള്‍ അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കുന്നത് അദ്ദേഹത്തിനോട് ആരാധനയുള്ളത് കൊണ്ടല്ല. വിജയ് ബാബുവിന്റെ കേസിലും എല്‍ദോസ് കുന്നപ്പിള്ള എംഎല്‍എയുടെ കേസിലും നമ്മള്‍ കണ്ടതാണ്. ഒരു മനുഷ്യനും ഒരു പുരുഷനും അനാവശ്യമായി വേട്ടയാടപ്പെടരുത്.
എല്ലാവരും ആ നടിയോടൊപ്പമാണ്. ആ നടി തിരിച്ച് വന്ന് ഒരുപാട് സിനിമകളില്‍ ഇനിയും അഭിനയിക്കണം. കേരളത്തിലെ എന്നല്ല സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖയായ നടിയായി മാറണം. വളരെ പ്രഗല്‍ഭയായ നടിയാണ്. വിഡ്ഢിയെന്ന വാക്ക് ഒഴിച്ച് നിര്‍ത്തിയാല്‍ അടൂര്‍ സാറിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള പോസ്റ്റാണ് നടിയുടെ സാഹോദരന്‍ പങ്കുവെച്ചിരിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
കോടതിയുടെ അന്തിമ തീരുമാനം വരട്ടേയെന്നാണ് ഞങ്ങളെല്ലാം പറയുന്നത്. ആ തീരുമാനം വരുന്നതിന് മുമ്പ് ദിലീപിനെ കരിവാരിത്തേക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്. ജയിലില്‍ 86 ദിവസം കിടന്നയാളാണ് ദിലീപ്. നാളെ കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാല്‍ ഇത്രയും വര്‍ഷം ദിലീപിനെ വേട്ടയാടിയതിന് ആര് സമാധാനം പറയും.
അടൂര്‍ ഗോപാലകൃഷ്ണനെ പോലെ പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് ഇക്കാര്യങ്ങള്‍ അന്വേഷിക്കാനും മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ വഴിയും ഒരു ധാരണയുണ്ടാവില്ലെ. ബര്‍ഗദത്ത് വിചാരിക്കുന്നത് ദിലീപ് തെറ്റുകാരനാണെന്നാണ്. അവര്‍ പറയാതെ പറയുന്നത് അത് തന്നെയാണ്. അവരോട് ബഹുമാനത്തോടെ വിയോജിക്കുന്നു. ആളുകള്‍ക്ക് പല അഭിപ്രായം ഉണ്ടാവുമല്ലോ. അത് പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. ദിലീപ് നിരപരാധിയാണെന്ന് പറയുന്ന തന്നെപോലുള്ളവര്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഞാന്‍ അറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് രണ്ട് വര്‍ഷം മുന്‍പ് അടൂര്‍ പറഞ്ഞിരുന്നെങ്കിലും അതിനും മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഡി ജി പിയായിരുന്ന ശ്രീലേഖ ഐ പി എസ്, മധു സര്‍, മലയാള സിനിമ തടവാടിന്റെ കാരണവരായ അടൂര്‍ ഗോപാലകൃഷ്ണന്‍, അഥവാ ഇതിഹാസ തുല്യനായ വ്യക്തിയെന്ന് ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ കൂടി ദിലീപ് നിരപരാധിയെന്ന് പറയുമ്പോള്‍ ജനങ്ങള്‍ക്ക് തിരിച്ചറിവ് വന്നുവെന്ന് വേണ്ടേ മനസ്സിലാക്കാന്‍.
ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലിന്ന് ആദ്യം തന്നെ ശക്തമായും വ്യക്തമായും പറഞ്ഞത് ഞാന്‍ തന്നെയാണ്. അക്കാര്യം എനിക്ക് ക്രെഡിറ്റ് തന്നെയാണ്. ദിലീപിനെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ഈ കേസിന്റെ നാള്‍വഴി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാവും. ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് വരെ ചെയ്തു. ഇപ്പോള്‍ ആ തര്‍ക്ക വിഷയത്തിലേയ്ക്ക് പോവുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന പൊതുജനങ്ങളുടെ ബോധ്യം കൂടിയാണ് അടൂര്‍ഗോപാലകൃഷ്ണന്‍. ഈ 83 വയസ്സായ ആള്‍ക്ക് ഇനിയെന്ത് നേടാനാണ് ദിലീപിനെ പിന്തുണയ്‌ക്കേണ്ടത്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഉള്‍ബോധ്യമാണ്. കേരള സമൂഹം അങ്ങനെ പതിയെ പതിയെ സത്യം തിരിച്ചറിഞ്ഞ് വരികയാണെന്ന് ദിലീപ് വിരോധികള്‍ മനസ്സിലാക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
