തുടരന്വേഷണം ഈ ഘട്ടത്തിൽ വീണ്ടും പ്രഖ്യാപിച്ചാൽ സ്വാഭാവികമായും അത് ദിലീപിന് സഹായകരമാകും; പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവിക്കുന്നത്….
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒന്നാം പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്നാണ് പൾസർ സുനി വെളിപ്പെടുത്തുന്നത്. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ.
അതേസമയം കേസിന്റെ അന്തിമ വിചാരണ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയുള്ള ഒന്നാം പ്രതി പൾസർ സുനിയുടെ ഈ വെളിപ്പെടുത്തൽ കേസിൽ ഏറെ നിർണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുനിയുടെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് അന്വഷിച്ചേക്കുമെന്നും ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടുന്നുണ്ടെന്നും വിവരമുണ്ട്. കേസിൽ വീണ്ടും തുടരന്വേഷണം ഉണ്ടായാൽ ആർക്കാകും അത് ഗുണം ചെയ്യുകയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
അതിജീവിതയ്ക്കാണ് സുനിയുടെ വെളിപ്പെടുത്തൽ ഗുണകരമാകുകയെന്നും കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടക്കമുള്ള മൊബൈൽ ഫോൺ കണ്ടെത്താൻ പുതിയ അന്വേഷണം വഴിയൊരുക്കുമെന്നുമാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കേസിലൊരു തുടരന്വേഷണം അതിജീവിത ആഗ്രഹിക്കുന്നില്ലെന്നാണ് അവരെ പിന്തുണയ്ക്കുന്ന നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ച കൂടി സാഹചര്യത്തിൽ.
കേസിന്റെ പല ഘട്ടങ്ങളിലും പുതിയ ഹർജികളുമായി ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മൂന്ന് വർഷത്തിനിടയിൽ 60 ഓളം ഹർജികളാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്. ഇതെല്ലാം വിചാരണ വൈകിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് പ്രോസിക്യൂഷൻു ആരോപിച്ചത്. തുടരന്വേഷണം ഈ ഘട്ടത്തിൽ വീണ്ടും പ്രഖ്യാപിച്ചാൽ സ്വാഭാവികമായും അത് ദിലീപിന് സഹായകരമാകും എന്ന് അതിജീവിതയെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പൾസർ സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അതിനാൽ തന്നെ ദിലീപിനെ സഹായിക്കാനുള്ള ബോധപൂർവ്വമായ നടപടിയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വാദം കേൾക്കും. നടി ആക്രമിക്കപ്പെട്ട കേസിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാൻ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിന് സി ബി ഐ വരണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തണമെന്ന ആവശ്യവും ഹർജിയിൽ ദിലീപ് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കടുത്ത വിമർശനമാണ് ഹർജിയിൽ ഹൈക്കോടതി ഉയർത്തിയത്. പ്രതിക്ക് എങ്ങനെയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുകയെന്നതാണ് കോടതിയുടെ ചോദ്യം. ഇപ്പോഴത്തെ റിട്ട് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ദിലീപ് ഉപയോഗിക്കുകയാണെന്നും കോടതി വിമർശിച്ചു.
ദിലീപിന് വേണ്ടി സുനി ബോധപൂർവ്വം നടത്തിയതാണ് ഇതെല്ലാമെന്നാണ് ടിബി മിനി പറയുന്നത്. സുനിയുടെ വെളിപ്പെടുത്തൽ അതിജീവിതയ്ക്കല്ല, മറിച്ച് ദിലീപിന് തന്നെയാണ് ഗുണം ചെയ്യുകയെന്നും മിനി പറഞ്ഞു. വെളിപ്പെടുത്തൽ നടത്തിയത് ഒന്നാം പ്രതിയാണ്. ഈ കേസിൽ ആരൊക്കെ സ്വയം വെള്ളപൂശാൻ നടത്തിയാലും പൾസർ സുനിയാണ് ഈ കുറ്റകൃത്യം നടത്തിയത്. അയാളെ എത്ര ശുദ്ധീകരിക്കാൻ ശ്രമിച്ചാലും അയാളാണ് യഥാർത്ഥ കുറ്റവാളി. അതുകൊണ്ട് അയാൾ സ്വയം എത്ര ന്യായീകരിച്ചാലും അയാളെ ശുദ്ധീകരിക്കാൻ കഴിയില്ല. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ അയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ റിപ്പോർട്ടർ ചാനലിലൂടെയുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തൽ ദിലീപിന് വേണ്ടിയുള്ള ബോധപൂർവ്വമായ വെളിപ്പെടുത്തലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് ഈ കേസിൽ ഒരു ഹർജി നൽകിയിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്നും സി ബി ഐ അന്വേഷിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ദിലീപ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ച വാദം ഒരു ഫോൺ കണ്ടെടുക്കാൻ ഉണ്ടെന്നതാണ്. അത് ഏഴാം തീയതിലേക്ക് കൂടുതൽ വാദത്തിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണെന്നാണ് ടിബി മിനി പറഞ്ഞിരുന്നത്.
നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നു.
നടക്കുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. പക്ഷേ ആരും പറയില്ല. നിലനിൽപ്പാണ് പ്രധാന കാര്യം. നിലനിൽപ്പ് സ്വന്തം കയ്യിലുളളവർ പറയും. പ്രൊഡ്യൂസറും സംവിധായകനുമെല്ലാം അവർ തന്നെ ആണെങ്കിൽ പറയും. റിമയൊക്കെ പറയുന്നത് പോലെ പറയും. നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡും. ഇതേക്കുറിച്ചും പൾസർ സുനി ചില തുറന്ന് പറച്ചിലുകളും പൾസർ സുനി നടത്തുന്നുണ്ട്. ഒറിജിനൽ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
മൊബൈൽ ഫോൺ താൻ ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് എറിഞ്ഞ് കളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ പൾസർ സുനി പോലീസിന് നൽകിയ മൊഴി. എന്നാൽ ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പൾസർ സുനി പറയുന്നതിൽ നിന്ന് വ്യക്തമായിരിക്കുന്നത്. പീഡനം പകർത്തിയ മൊബൈൽ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യമാണ് എന്നും പൾസർ സുനി പറയുന്നു.
മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു. ദൃശ്യങ്ങളുളള മെമ്മറി കാർഡിന്റെ കോപ്പി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീൽ ഉളളപ്പോൾ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാൻ നോക്കിയത്. പക്ഷേ ആ വക്കീൽ തങ്ങളുടെ പാസ്‌പോർട്ട് അടക്കമുളളവ കോടതിയിൽ കൊടുത്തു. വിജീഷിന്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്തു. അങ്ങനെയാണ് ആ വക്കീലുമായുളള വിശ്വാസം നഷ്ടപ്പെടുന്നത്.
നമ്മൾ സേഫ് ആകാൻ നോക്കിയപ്പോൾ പുളളി അത് കോടതിയിൽ കൊടുത്തു. മെമ്മറി കാർഡിന്റെ കോപ്പി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്ര നാൾ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ഒറിജിനൽ ഫോൺ ഇത്ര നാളായി കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.
ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പൾസർ സുനി പറയുന്നുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അത് ഇത്രയും നാൾ കണ്ടെത്താനാകാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.
മാത്രമല്ല മെമ്മറി കാർഡിലുളള പീഡനദൃശ്യങ്ങൾ അഞ്ച് പേരെങ്കിലും കണ്ടിട്ടുണ്ടെന്നും പൾസർ സുനി പറഞ്ഞു. പേടിച്ചിട്ട് പലരും പുറത്ത് പറയാത്തതാണ് എന്നും സുനി പറഞ്ഞു. ജയിലിൽ കഴിയവേ തനിക്ക് മർദ്ദനം നേരിട്ടുവെന്നും പൾസർ സുനി പറഞ്ഞു. തൃശൂരിലെ വിയ്യൂർ ജയിലിൽ വെച്ച് തന്നെ അടിച്ച് നശിപ്പിച്ചു. അതിന് ശേഷമാണ് ദിലീപിന് കത്തെഴുതിയത്. സ്വന്തം കൈപ്പടയിലെഴുതി അമ്മയ്ക്ക് കൈമാറിയ കത്താണെന്ന് സുനി സമ്മതിക്കുന്നു. ആ കത്ത് അയച്ചത് ഒരു മുന്നറിയിപ്പ് ആയിരുന്നുവെന്നും അതിന് ശേഷം ജയിലിൽ വെച്ച് ആക്രമണം ഉണ്ടായിട്ടില്ലെന്നും പൾസർ സുനി പറഞ്ഞു.
