Malayalam
ഈ അഭിമുഖം കൊണ്ട് പലരുടേയും കാഴ്ചപ്പാടിന് മാറ്റം വന്നതിന്റെ സൂചനകൾ ഞങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നുണ്ട്; കുറിപ്പുമായി അതിജീവിതയുടെ കുടുംബം
ഈ അഭിമുഖം കൊണ്ട് പലരുടേയും കാഴ്ചപ്പാടിന് മാറ്റം വന്നതിന്റെ സൂചനകൾ ഞങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നുണ്ട്; കുറിപ്പുമായി അതിജീവിതയുടെ കുടുംബം
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. അതേ വർഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി.
തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു. ഇപ്പോൾ വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്. അന്ന് മുതൽ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങൾ എട്ടാം വർഷത്തിലേയ്ക്ക് കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൾസർ സുനിയായിരുന്നു ആക്രമണത്തിന് പിന്നിൽ. എന്നാൽ മലയാള സിനിമയേയും ഇന്ത്യയെ തന്നെ നടുക്കിയ ഈ സംഭവത്തിന് ശേഷം മറ്റ് ചില നടിമാർക്കും ഇത്തരത്തിലുളള ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടുളളതായുളള ചില സൂചനകളും പല കോണുകളിൽ നിന്നായി പുറത്ത് വന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഒരു ചാനലിന്റെ സ്റ്റിംഗ് ഓപറേഷനിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് എത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മുൻപും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ട് എന്നാണ് വെളിവാകുന്നത്. മുമ്പ് 5 പേർ ഇത് സബംന്ധിച്ച് പോലീസിന് മൊഴി കൊടുത്തിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം പറഞ്ഞ് സെറ്റിലാക്കിയെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ട ചാനലിനേയും മാധ്യമപ്രവർത്തകർ റോഷിപാലിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ കുടുംബം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയായിരുന്നു;
പ്രിയപ്പെട്ട റോഷിപാൽ, നിങ്ങൾ ചെയ്ത അഭിമുഖത്തോട് ഞങ്ങൾ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം ജീവിതം പണയം വെച്ച് മാധ്യമ പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന ‘പാരിതോഷികങ്ങളായാണ് ‘ ഇവയെയെല്ലാം ഞാൻ നോക്കിക്കാണുന്നത്. പല പോസ്റ്റുകളും റോഷിപാൽ എന്ന മാധ്യപ്രവർത്തകനെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും ആത്മാർത്ഥമായ മാധ്യമ പ്രവർത്തനത്തിനോട് വെറുപ്പ് തോന്നിപ്പിക്കാവുന്നതുമാണ് എന്നും ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്.
ധീരമായ താങ്കളുടെ ഈ അഭിമുഖം കൊണ്ട് പലരുടേയും കാഴ്ചപ്പാടിന് മാറ്റം വന്നതിന്റെ സൂചനകൾ ഞങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നുണ്ട് എന്ന് കൂടി താങ്കളെ അറിയിക്കട്ടെ. അതിന്റെയെല്ലാം പ്രതിഫലനമായാണ് ഞാനീ പോസ്റ്റുകളെ കാണുന്നത്. തുടർന്നും ധീരമായ പോരാട്ടങ്ങൾ നടത്തുന്നതിന് റോഷിപാലിന് ആർജ്ജവമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ റിപ്പോർട്ടിംഗിലെ തന്റെ യാത്രയെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും സ്റ്റിംഗ് ഓപ്പറേഷനെ കുറിച്ചുമെല്ലാം റോഷിപാലും സംസാരിച്ചിരുന്നു. പൾസർ സുനിയുമായി ബന്ധമില്ലെന്നത് എട്ടാം പ്രതിയായ ദിലീപിന്റെ വാദമായിരുന്നു. അത് പൂർണമായും പൊളിക്കുന്ന വെളിപ്പെടുത്തലായിരുന്നു അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടെന്നും ദിലീപിന്റെ സഹോദരനൊപ്പം ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പോലീസ് അത് അന്വേഷിച്ചിരുന്നു. താമസിച്ച ഹോട്ടലിൽ, ടവർ ലൊക്കേഷൻ വെച്ച് എല്ലാം പോലീസ് അത് സ്ഥിരീകരിച്ചു. ബാലചന്ദ്രകുമാർ പറഞ്ഞത് എല്ലാം പൂർണമായും സത്യമാണെന്ന് ഘട്ടം ഘട്ടമായി പോലീസ് സ്ഥിരീകരിച്ചു. നടി കേസുമായി മുന്നോട്ട് പോകുമ്പോൾ പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്, അപകടമാണ് എന്ന്. മറുതലക്കൽ ഉള്ളവർക്ക് അവരുടെ നിലനിൽപ്പാണ് അതിനാൽ എന്തും ചെയ്യുമെന്ന്. എന്നാൽ സത്യം എന്താണെന്ന് പുറത്തറിയിക്കാൻ തീരുമാനിച്ചിരുന്നു. സ്നേഹത്തോടുള്ള ഭീഷണിയും സ്വാധീനിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. ഇതൊന്നും ബാധിക്കാതിരുന്ന ആ കേസിനെ വൈകാരികമായി എടുത്തത് കൊണ്ടാണ്.
ആ പെൺകുട്ടിയുടെ ഒപ്പം നിൽക്കുകയെന്നത് ഉത്തരവാദിത്തായി ഏറ്റെടുക്കുകയായിരുന്നു. അവരുടെ അവസ്ഥയൊക്കെ മനസിലാക്കിയപ്പോഴാണ് ഈ പോരാട്ടം ഉപേക്ഷിക്കാൻ പാടില്ലെന്ന് മനസിലാക്കിയത്. ആ സംഭവത്തിന് ശേഷം നടിയും കുടുംബവുമൊക്കെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കേസ് റിപ്പോർട്ടിംഗിനിടെ പലതും ഉണ്ടായിട്ടുണ്ട്. മുൻപ് സാഗർ വിൻസെന്റ് എന്ന സാക്ഷി ഈ കേസിൽ കൂറുമാറിയപ്പോൾ അത് അന്വേഷിക്കാൻ ആലപ്പുഴയിൽ പോയിരുന്നു. നിരന്തരം ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാകാതിരുന്നപ്പോഴാണ് നേരിട്ട് കാണാൻ പോയത്.
എന്നാൽ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് നടന്നത്. ഒരു സംഘം ആക്രമിക്കാൻ വന്നു. ഇത് മനസിലാക്കി ഓട്ടോ ഡ്രൈവർ ഞങ്ങളേയും കൊണ്ടു രക്ഷപ്പെടുകയായിരുന്നു. അതൊരു അപകടം പിടിച്ച മേഖലയാണെന്ന് പിന്നീട് മനസിലാക്കി. സാമൂഹമാധ്യമങ്ങളിലൂടെ ഭീഷണി വന്നു. സ്വാധീനിക്കാൻ വലിയ രീതിയിൽ ശ്രമം നടന്നു. വലിയ പദവിയിലിരിക്കുന്നവർ ആണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഒരു ദിവസം ഒരു ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തി നികേഷ് കുമാറിനെ വിളിച്ച് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീട് ഇയാളുടെ വിശ്വസ്തൻ എന്നെ വിളിച്ചു.
ഇക്കാര്യം നികേഷ് കുമാറിനോട് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ കോൾ വന്നത് പറഞ്ഞത്. ഈ യാത്രയിലുടനീളം ദുരനുഭവുമാണ് ഉണ്ടായത്. അതിജീവിതയുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞ അനുഭവങ്ങൾ മനസിനെ വേട്ടയാടിക്കൊണ്ടേ ഇരുന്നിരുന്നു. അതിക്രമത്തെ കുറിച്ചല്ല അവർ അതിനുശേഷം അനുഭവിച്ചതിനെ കുറിച്ച്. അന്ന് നടന്നത് എന്താണെന്ന് ഞാൻ ഒരിക്കൽ പോലും അവരോട് ചോദിച്ചിട്ടില്ല. അവർ സംസാരിക്കുമ്പോഴൊക്കേയും അവർ എന്നോട് വിതുമ്പിയിട്ടുണ്ടെന്നെല്ലാമാണ് റോഷിപാൽ പറഞ്ഞിരുന്നത്.
അതേസമയം, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല.
നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡിനെ കുറിച്ചും പൾസർ സുനി ചില തുറന്ന് പറച്ചിലുകൾ നടത്തുന്നുണ്ട്. ഒറിജിനൽ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. മൊബൈൽ ഫോൺ താൻ ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് എറിഞ്ഞ് കളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ പൾസർ സുനി പോലീസിന് നൽകിയ മൊഴി.
എന്നാൽ ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പൾസർ സുനി പറയുന്നതിൽ നിന്ന് വ്യക്തമായിരിക്കുന്നത്. പീഡനം പകർത്തിയ മൊബൈൽ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യമാണ് എന്നും പൾസർ സുനി പറയുന്നു. മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു.
ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരും. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു
