Actress
എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം
എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീ കരകേന്ദ്രങ്ങൾ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിങ്ങനെ 9 ഭീ കര കേന്ദ്രങ്ങളിലാണ് ആ ക്രമണം നടത്തിയത്. ഇന്ത്യ 12 ഭീകരരെ വധിച്ചു. 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ആമിന നിജാം. ‘ബസൂക്ക’, ‘അഞ്ചാം പാതിര’, ‘ടർക്കിഷ് തർക്കം’ എന്നീ സിനിമകളിൽ അഭിനയിച്ച നടിയാണ് ആമിന നിജാം. ആമിന ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.
അതേ, ഞാൻ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയിൽ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽ നിൽക്കുമ്പോഴും എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓർക്കുക.
ഞാൻ ഇതിനെ പിന്തുണയ്ക്കില്ല. പഹൽഗാം ആ ക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകൾ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മൾ കടന്നു പോകുന്ന ഈ യുദ്ധത്തിൽ നഷ്ടം സാധാരണക്കാർക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാൻ, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോൾ മാത്രം സംസാരിക്കുന്നവളല്ല എന്നായിരുന്നു ആമിന കുറിച്ചത്.
ഇത് കൂടാതെ, പാകിസ്ഥാൻ സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ റോസി പിരാനിയുടെ കുറിപ്പും ആമിന പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യ ആ ക്രമിച്ചത് സാധാരണക്കാരെയാണ് എന്ന് പറയുന്ന കുറിപ്പും ചിത്രവുമാണ് ആമിന ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഇന്ന് ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാൻ ‘തീവ്രവാദി’കളിൽ ഒരാളായിരുന്നു ഈ പെൺകുട്ടി. സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശങ്ങൾ ആയിരുന്നു ഇന്ത്യ ആക്രമിച്ചത്. ഉറങ്ങി കിടക്കുന്ന ജനങ്ങൾക്ക് നേരെയാണ് ഇന്ത്യ ബോം ബ് എറിഞ്ഞത്. ഭീരുക്കൾ എന്ന റോസിയുടെ കുറിപ്പാണ് ആമിന പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ ആമിനയ്ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉയർന്ന് വരുന്നത്. ഇന്ത്യൻ ആർമിയെയാണ് നീ തരംതാഴ്ത്തി കാണിച്ചത് ഒറ്റകെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ വിഷം തുപ്പുന്ന നിന്നെ പോലെയുള്ളവരെ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന് തോന്നുന്നു, Not glorify war എന്ന് പറയുന്നത് പോലെ നിഷ്കളങ്കം അല്ല ഇമ്മാതിരി fake items പടച് വിടുന്നത്.. ഇന്ത്യയിൽ terrorist അറ്റാക്ക് ഉണ്ടായപ്പോൾ എവിടെയായിരുന്നു.
അടി കൊണ്ടത് പാക്കിസ്ഥാനാണെങ്കിലും കരച്ചിൽ ഇവിടെ നിന്നാണല്ലോ. ചോറ് ഇവിടെയും കൂറ് അവിടയും,ഇവിടെ വന്ന് വർഗീയത തുപ്പുന്നുണ്ടേൽ അതിൻ്റെ കാരണം നീ മാത്രം ആണ്! വെറും media attention ന് വേണ്ടി ഓരോന്ന് ചെയ്ത വെക്കുമ്പോൾ നീ കാരണം ആണ് ഒരു സമൂഹം മൊത്തം പഴി കേൾക്കേണ്ടി വരുന്നത് എന്ന് നീ ആലോചിക്കുന്നില്ല! പോസ്റ്റ് നീക്കി പൊതു മധ്യത്തിൽ വന്ന് മാപ്പ് പറഞ്ഞാൽ നിനക്ക് കൊള്ളാം!, കാശ്മീരിൽ 26 പേരെ കൊന്നപ്പോൾ തോന്നാത്ത ഷെയിം ഇവൾക്കിപ്പോൾ തോന്നി എന്ന് തുടങ്ങി പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്.
