News
‘പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഇനിയും കാത്തിരിക്കാന്‍ കഴിയില്ല’; പൊട്ടിക്കരഞ്ഞ് നടി അഭിനയ
‘പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഇനിയും കാത്തിരിക്കാന്‍ കഴിയില്ല’; പൊട്ടിക്കരഞ്ഞ് നടി അഭിനയ
താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലാകാറുണ്ട്. അത്തരത്തില്‍ ആത്മഹത്യ കുറിപ്പ് എഴുതുന്നതുപോലെ തോന്നിക്കുന്ന നടി അഭിനയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
‘പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്ന് മനസിലായി. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നു…’എന്ന അടിക്കുറിപ്പോടെയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നടി പൊട്ടിക്കരയുന്നതും കാണാം. ഇതുകണ്ട ആരാധകര്‍ ഞെട്ടി. ഇതിന്റെ ക്ലൈമാക്‌സില്‍ ഒരു ട്വിസ്റ്റ് ഉണ്ട്. എന്താണെന്നല്ലേ? വീഡിയോയുടെ അവസാനം അതുവരെ എഴുതിക്കൊണ്ടിരുന്ന കടലാസ് തിരിച്ചുപിടിച്ച് ‘ഏപ്രില്‍ ഫൂള്‍’ എന്ന് എഴുതിയിട്ടുണ്ട്.
ഏപ്രില്‍ ഫൂളാണെന്ന് മനസിലായതോടെ ആളുകള്‍ നടിയുടെ അഭിനയത്തെ അഭിനന്ദിക്കുകയാണ്. അത്രയും വിശ്വസനീയമായ രീതിയിലാണ് പ്രകടനം എന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോയുടെ തുടക്കം മാത്രം കണ്ട ചിലര്‍ താരത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
