Connect with us

ആദ്യമൊക്കെ ശ്രീയ്ക്ക് തന്നോട് നല്ല സ്നേഹമായിരുന്നു, എന്നാൽ പിന്നീട് സംഭവിച്ചത്! ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനാന്‍

Malayalam

ആദ്യമൊക്കെ ശ്രീയ്ക്ക് തന്നോട് നല്ല സ്നേഹമായിരുന്നു, എന്നാൽ പിന്നീട് സംഭവിച്ചത്! ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനാന്‍

ആദ്യമൊക്കെ ശ്രീയ്ക്ക് തന്നോട് നല്ല സ്നേഹമായിരുന്നു, എന്നാൽ പിന്നീട് സംഭവിച്ചത്! ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനാന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്സ്‌ക്രീനില്‍ എത്തിയ താരം ഈയടുത്താണ് അഭിനയ ജീവിതത്തിലെ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്.

വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറിയിരുന്നു. ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. ആ ഇടയ്ക്കാണ് എഴുത്തുകാരനും സംവിധായകനുമായ ബോബി ബോൺസാലയുമായി ശ്വേതാ അടുക്കുന്നത്. സൗഹൃദത്തിൽ തുടങ്ങി അതൊരു പ്രണയമായി മാറി , ബോബിയുമായുള്ള വിവാഹത്തിന് ശ്വേതയുടെ അച്ഛന് താല്പര്യക്കുറവുണ്ടായിരുന്നു. എന്നിരുന്നാലും ബോബിയെ വിവാഹം കഴിച്ച ശ്വേതാ കുടുംബ ജീവിതത്തിലേക്ക് കടന്നു.

വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ തന്റെ അച്ഛന് പറഞ്ഞിരുന്നത് ശെരിയാണെന് ശ്വേതക്ക് ബോധ്യപ്പെട്ട് തുടങ്ങി. മൂന്നു വർഷത്തിന് ശേഷം വിവാഹ മോചനം നേടിയ ശ്വേതാ തുടർന്ന് 2011 ൽ ശ്രീവത്സൻ മേനോനെ വിവാഹം കഴിച്ചു.

ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെ തന്റെ കുടുംബ ജീവിതത്തെകുറിച്ച് മനസ് തുറക്കുകയാണ് താരം. ഷൂട്ടോന്നും ഇല്ലാത്തതു കാരണം വീട്ടിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കുകയാണ് താരമിപ്പോൾ. കുറച്ചു പാചകങ്ങളും ബോട്ടിങ്ങുമായി താൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ എല്ലാ തിരക്കുകളും ഒഴിഞ്ഞ സമയമാണിതെന്നും താരം പറയുന്നു.

ഒപ്പം തന്നെ തന്റെ ഭർത്താവിനെ കുറിച്ചും താരം പറയുന്നുണ്ട്. ഈ ലോക്കഡോൺ കാലത്ത് ആദ്യമൊക്കെ ശ്രീക്ക് തന്നോട് നല്ല സ്നേഹമായിരുന്നെന്നും എന്നാൽ പിന്നീട് താൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ഛ് കുറ്റം പറയാൻ തുടങ്ങുകയും നമ്മൾ തമ്മിൽ ചില കാര്യങ്ങളിൽ പരസ്പരം കുറ്റം പറയാൻ തുടങ്ങുകയും ചെയ്തുവെന്നും താരം പറയുന്നു. താൻ ഒരു കുസൃതി കാരിയാണെന്നും എല്ലാവരോടും കുസൃതി കാട്ടാറുണ്ടെന്നും താരം പറയുന്നു. തന്റ സുഹൃത്തുക്കൾക്ക് തന്നെ നന്നായി അറിയാമെന്നും താരം പറയുന്നു.

ബിഗ് ബോസ് സീസണ്‍ വണിലും ശ്വേതാ മേനോൻ പങ്കെടുത്തിരുന്നു. അശോക, മക്ബൂൾ, കോർപ്പറേറ്റ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിരിക്കുന്നു.

More in Malayalam

Trending

Recent

To Top