Actress
എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്; രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍; ആശംസകളുമായി വിക്കി കൗശല്‍
എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്; രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍; ആശംസകളുമായി വിക്കി കൗശല്‍
ഹിന്ദി നടി യാമി ഗൗതം കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ‘ഉറി, ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചത്രത്തിന്റെ സംവിധായകനായ ആദിത്യ ധറുമാണ് വരൻ. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ യാമി തന്നെയാണ് വിവാഹവാർത്ത പുറത്തറിയിച്ചത്
“അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നു” എന്നാണ് യാമി കുറിച്ചത്
ഇപ്പോഴിതാ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് സിനിമയിലെ നായകൻ വിക്കി കൗശല്‍ ഹൃദയപൂര്‍വമായ വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും വിക്കി കൗശല്‍ എഴുതിയിരിക്കുന്നു.
യാമി ഗൗതം നായികയായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂയാണ് യാമിയുടെ ആദ്യ ചിത്രം. തുടർന്ന് പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് യാമി ഗൗതം.
