Actress
ഗൗണിൽ രാജകുമാരിയെ പോലെ തൻവി റാം !
ഗൗണിൽ രാജകുമാരിയെ പോലെ തൻവി റാം !
അമ്പിളി എന്ന ചിത്രത്തിലെ ടീന എന്ന കഥാപാത്രത്തെ അതി ഗംഭീരമായി അവതരിപ്പിച്ച് കൈയ്യടി നേടിയ നടിയാണ് തൻവി റാം. ഇപ്പോഴിതാ ആഷ് കളർ ഗൗണിൽ സുന്ദരി ആയിട്ടാണ് തൻവി ഫോട്ടോഷൂട്ടിൽ നിറയുന്നത്.
‘ഈ നിശബ്ദത അതിശയകരമാണ്’ എന്ന ക്യാപ്ഷനിലൂടെയാണ് തൻവി റാം ചിത്രങ്ങൾ പങ്ക് വച്ചത്. അരവിന്ദ് അശോക് ആണ് ചിത്രങ്ങൾ പകർത്തിയത്. ഇതിവൃത്തം കൊണ്ടും അവതരണ ഭംഗികൊണ്ടും പുതുമ നിറഞ്ഞ ചിത്രമായിരുന്നു അമ്പിളി.
ചിത്രത്തിലെ വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് തൻവിയെ പ്രേക്ഷകർ സ്വീകരിക്കാൻ കാരണം. അഭിനയത്തിലും സോഷ്യൽ മീഡിയയിലും ഒരേപോലെ സജീവമായ തൻവിയുടെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അമ്പിളി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ തന്വി ചെറിയ സമയത്തിനുളളിൽ തന്നെ യുവതാരങ്ങളിൽ ഒരു സ്ഥാനവും ഉറപ്പിച്ചു. കപ്പേള എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി തൻവിയുടേതായി പുറത്തു വന്ന ചിത്രം.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ തൻവി ആണ് നായിക. ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവര്‍ത്തിച്ച മാക്സ് വെല്‍ ജോസ് ആണ് ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്.
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ ആളായിട്ടാണ് തൻവി സിനിമയിൽ എത്തുന്നത്. നിധി എന്നാണ് കഥാപാത്രത്തിന് പേര്. ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് സിനിമയിൽ തൻവി എത്തുന്നത്.
actress
