Actress
ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇല്യാന
ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇല്യാന
ബോളിവുഡ്, ടോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഇല്യാന. വിജയ്യുടെ ‘നന്പന്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും ഇല്യാന ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെയാണ് താൻ ഗര്‍ഭിണി ആണെന്ന് താരം വെളിപ്പെടുത്തിയത്. ഗര്‍ഭിണിയാണെന്ന് അറിയിച്ചെങ്കിലും പങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇല്യാന പങ്കുവച്ചിരുന്നില്ല. പിന്നാലെ സൈബർ ആക്രമണവും രൂക്ഷമായി.
ഇപ്പോഴിതാ തന്റെ പങ്കാളിയെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇല്യാന. തന്റെ പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് ഹൃദയ ഇമോജിക്കൊപ്പം പങ്കാളിയുടെ ചിത്രം നടി ഷെയര്‍ ചെയ്തത്.
പങ്കാളിയുടെ ചിത്രം മാത്രമാണ് ഇല്യാന പുറത്തുവിട്ടത്. എന്നാല്‍ പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ കാണുന്ന വ്യക്തി തന്നെയാണ് കഴിഞ്ഞ മാസം ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത മങ്ങിയ ചിത്രത്തിലും കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ തന്റെ ഗര്‍ഭകാല യാത്രയെ കുറിച്ചുള്ള ഒരു നീണ്ട കുറിപ്പിനൊപ്പമാണ് ഈ ചിത്രം ഇല്യാന ഷെയര്‍ ചെയ്തത്. ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇല്യാന ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന് ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേര് എത്തിയിരുന്നു.
