Connect with us

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്; നടി കജോള്‍

Bollywood

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്; നടി കജോള്‍

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്; നടി കജോള്‍

സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് അറിയിച്ച് നടി കജോള്‍. ”ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.”-ഇതായിരുന്നു കജോള്‍ അവസാനമായി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.

രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യിലാണ് കജോള്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്‌ലിക്‌സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കജോള്‍ ആണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ജൂണ്‍ 29ന് റിലീസ് ചെയ്യും. കജോള്‍ നായികയാകുന്ന ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറില്‍ റിലീസിനൊരുങ്ങുന്നുണ്ട്.

അജയ് ദേവ്ഗണ്‍ ആണ് കജോളിന്റെ ഭര്‍ത്താവ്. 1999 ലാണ് ഇരുവരും വിവാഹിതരാകുന്നത്. നൈസ, യുഗ് എന്നിവരാണ് മക്കള്‍.

More in Bollywood

Trending

Recent

To Top