ഫോട്ടോയ്ക്ക് പോസ് ചെയ്യവെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ച ആരാധകനോട് പ്രതികരിച്ച് നടി ആഹാന കുമ്ര. ഫോട്ടോ എടുക്കാന്‍ വന്നയാള്‍ ആഹാനയുടെ ഇടുപ്പില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. ഇയാളോട് ‘ശരീരത്തില്‍ തൊടരുത്’ എന്ന് പറയുന്ന നടിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ആരാധകന്റെ പ്രവൃത്തി അഹാനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് താരത്തിന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ പ്രതികരിച്ച് ആഹാനയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ അത് ചെയ്യരുത് എന്നാണ് അര്‍ഥമെന്നും അനുവാദമില്ലാതെ താരത്തെ സ്പര്‍ശിച്ചത് മോശമായിപ്പോയി എന്നുമാണ് ആരാധകരുടെ കമന്റുകള്‍.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമയില്‍ അഭിനയിച്ച താരമാണ് ആഹാന കുമ്ര. അമിതാഭ് ബച്ചനൊപ്പം സോണി എന്റര്ടെയ്ന്മെന്റ് ടെലിവിഷന്റെ ‘യുദ്ധം’ എന്ന സീരീസിലൂടെയാണ് ആഹാന അഭിനയ രംഗത്തെത്തിയത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...