Connect with us

പണവും പ്രശസ്തിയും കൊണ്ട് എന്ത് കാര്യം ? ജീവിതം കൈപ്പേറിയതായിരുന്നു- തുറന്ന് പറഞ്ഞ് നടി

Actress

പണവും പ്രശസ്തിയും കൊണ്ട് എന്ത് കാര്യം ? ജീവിതം കൈപ്പേറിയതായിരുന്നു- തുറന്ന് പറഞ്ഞ് നടി

പണവും പ്രശസ്തിയും കൊണ്ട് എന്ത് കാര്യം ? ജീവിതം കൈപ്പേറിയതായിരുന്നു- തുറന്ന് പറഞ്ഞ് നടി

ഒരുപാട് ആരാധകർ ഉള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ശ്വേത ബസു പ്രസാദ്. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിൽ ആണ് താരം അഭിനയിക്കുന്നത്. താരത്തിന് ദേശീയ ചലച്ചിത്ര അവാർഡുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം സ്വന്തം കുടുംബ ജീവിതത്തിൽ ഉണ്ടായ സുഖദുഃഖങ്ങളെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലായി പ്രചരിക്കുന്നത്. സിനിമയിൽ ഒരുപാട് സജീവമായി പ്രവർത്തിക്കുകയും വലിയ വിജയങ്ങൾ നേടുകയും ചെയ്തപ്പോഴും ജീവിതം കൈപ്പേറിയതായിരുന്നു എന്നാണ് താരം പറയുന്നത്.

ഒരുപാട് നീണ്ട പ്രണയത്തിന് ശേഷമാണ് 2018ൽ താരം വിവാഹിതയാകുന്നത്. സംവിധായകനായ രോഹിത് മിഥല ആയിരുന്നു താരത്തിന്റെ ജീവിത പങ്കാളി. പക്ഷേ ഒരു വർഷം പോലും ഈ ദാമ്പത്യ ജീവിതത്തിന് ഈടു കിട്ടിയില്ല. ഇത് ഉൾപ്പെടെ ജീവിതം വളരെയധികം പ്രതിസന്ധികളിലൂടെ ആയിരുന്നു കടന്നുപോയത് എന്നാണ് താരം പറയുന്നത്. ഇഖ്ബാൽ എന്ന മികച്ച ചിത്രത്തിന് ശേഷം താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ആ ഇടവേളയിലാണ് താരം ജേണലിസം, മാസ് മീഡിയ എന്നിവയിൽ ബിരുദത്തിന് പഠിച്ചത്. അതിനു ശേഷം താരം ചെയ്തത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ കുറിച്ചുള്ള ഒരു വലിയ ഗവേഷണ ഡോക്യുമെന്ററി നിർമ്മിക്കൽ ആയിരുന്നു.

നിലവിൽ സിനിമയിൽ തന്നെ താരം ഒരുപാട് മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. സ്ക്രിപ്റ്റ് കൺസൾട്ടന്റ് ആയും നടി പ്രവർത്തിക്കുന്നുണ്ട്. മൊഴിമാറ്റം ചെയ്ത സിനിമകളിൽ പലതും വളരെ വിജയകരമായിരുന്നു. മലയാളികൾക്ക് ഇത് ഞങ്ങളുടെ ലോകം എന്ന ഒരൊറ്റ മൊഴിമാറ്റ സിനിമ മതി നടിയുടെ വൈഭവം മനസ്സിലാക്കാൻ. 2002 മുതലാണ് താരം അഭിനയത്തിൽ സജീവമാകുന്നത്. താരം സമൂഹ മാധ്യമങ്ങളിലും പത്ര പ്രവർത്തനത്തിലും ആണ് ബിരുദം പൂർത്തിയാക്കിയത്. ദി ഇന്ത്യൻ എക്സ്പ്രസിനായി താരം എഴുതുകയും ചെയ്തിട്ടുണ്ട്. ടെലിവിഷനിലാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലേക്ക് മാറുകയായിരുന്നു. അമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡിൽ 2002ലെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം താരം നേടി. മക്ഡീയിൽ ചെയത ഇരട്ട വേഷത്തിനായിരുന്നു അത്. 2002 ൽആണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

actress

Continue Reading
You may also like...

More in Actress

Trending

Recent

To Top