Actress
രണ്ടുമാസം ഞാന്‍ അഭിനയത്തില്‍ ബ്രേക്ക് എടുത്തിരുന്നു… ഒരു മാസം കംപ്ലീറ്റ് ബെഡ് റെസ്റ്റ്; എല്ലാം തുറന്ന് പറഞ്ഞ് ദിവ്യ ബിനു
രണ്ടുമാസം ഞാന്‍ അഭിനയത്തില്‍ ബ്രേക്ക് എടുത്തിരുന്നു… ഒരു മാസം കംപ്ലീറ്റ് ബെഡ് റെസ്റ്റ്; എല്ലാം തുറന്ന് പറഞ്ഞ് ദിവ്യ ബിനു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ദിവ്യ ബിനു. സാന്ത്വനത്തിലെ അഞ്ജലിയുടെ അമ്മയും ബാലന്റേയും സഹോദരിമാരുടേയും അമ്മായിയുമായ സാവിത്രിയെ അവതരിപ്പിക്കുന്നത് ദിവ്യ ബിനു ആണ്. ഈ അടുത്തിടെ പരമ്പരയില്‍ നിന്നും ദിവ്യയ്ക്ക് ഇടവേള എടുക്കേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ ദിവ്യ മനസ് തുറക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ ദിവ്യയുമെത്തിയിരുന്നു. ആ സമയത്ത് നല്‍കിയൊരു അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്.
കൊറോണക്ക് ശേഷം വീണ്ടും പൊങ്കാല ഇടാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് താരം പറയുന്നത്. കൊറോണ സമയത്ത് ജോലി ഇല്ല എന്ന പോലെ തന്നെ പൊങ്കാല ഇടുമ്പോള്‍ ഉള്ള നമ്മുടെ ഐക്യം കൂട്ടായ്മ ഒക്കെ നഷ്ടപെട്ടപ്പോള്‍ വലിയ വേദന തോന്നി എന്നും ദിവ്യ പറയുന്നുണ്ട് വീണ്ടും പഴയപോലെ ആറ്റുകാല്‍ അമ്മയുടെ പൊങ്കാല ഇത്രയും സജീവമാകുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നതായും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പൊങ്കാല ഇടാന്‍ തുടങ്ങിയ ശേഷം താനിതുവരെ മുടക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്. എന്റെ സ്വദേശം കൊല്ലം ആണ്. ഡിഗ്രിക്ക് പഠിക്കാന്‍ വേണ്ടി വന്നതാണ് ഇവിടെ. അന്ന് മുതല്‍ ഇന്ന് വരെ പൊങ്കാല ഞാന്‍ മുടക്കിയിട്ടില്ല എന്നാണ് ദിവ്യ പറയുന്നത്. പിന്നാലെയാണ് താന്‍ അഭിനയത്തില്‍ നിന്നും ഇടവേളെയടുത്തതിനെക്കുറിച്ചും മറ്റും ദിവ്യ മനസ് തുറക്കുന്നത്.
”രണ്ടുമാസം ഞാന്‍ അഭിനയത്തില്‍ ബ്രേക്ക് എടുത്തിരുന്നു. ഒരു മാസം കംപ്ലീറ്റ് ബെഡ് റെസ്റ്റ് ആയിരുന്നു. ചെറിയ ഒരു സ്ട്രോക്ക് വന്നു. വലതുകണ്ണിന് ബ്ലര്‍ ആണ് കാഴ്ചകള്‍. എന്നിട്ടുപോലും എനിക്ക് കഴിഞ്ഞദിവസം സാന്ത്വനം ലൊക്കേഷനില്‍ റീ ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞു. അതും ഭാഗ്യമായി കരുതുന്നു. ഒരുപാട് സന്തോഷം തോന്നുന്നു” എന്നാണ് താരം പറയുന്നത്.
താന്‍ പൊങ്കാലയ്ക്കായി ഇത്തവണ എത്തിയത് അമ്മയോടുള്ള നന്ദി അറിയിക്കാനാണെന്നാണ് താരം പറയുന്നത്. തനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും തനിക്ക് കലയില്‍ നിന്നും വിട്ടു നില്‍ക്കേണ്ട അവസ്ഥ ദേവി വരുത്തിയിട്ടില്ലെന്നാണ് ദിവ്യ പറയുന്നത്. ഇത്തവണ തനിക്കൊപ്പം മകളും പൊങ്കാലയ്ക്കായി വന്നിട്ടുണ്ടെന്നും താരം അറിയിക്കുന്നുണ്ട്.
