Actress
എനിക്കൊരു സന്തോഷവാര്‍ത്തയുണ്ട്…. ജൂണില്‍ കുഞ്ഞതിഥി എത്തും; സന്തോഷ വാർത്ത പങ്കുവെച്ച് നടി ലിന്റു റോണി
എനിക്കൊരു സന്തോഷവാര്‍ത്തയുണ്ട്…. ജൂണില്‍ കുഞ്ഞതിഥി എത്തും; സന്തോഷ വാർത്ത പങ്കുവെച്ച് നടി ലിന്റു റോണി
സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിക്കുന്ന താരമാണ് നടി ലിന്റു റോണി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടിയ്ക്ക് ഉണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എനിക്കൊരു സന്തോഷവാര്‍ത്തയുണ്ട്. ഞാന്‍ ഗര്‍ഭിണിയാണ്. ജൂണില്‍ കുഞ്ഞതിഥി എത്തും. 21 ആഴ്ച കഴിഞ്ഞു. ദൈവത്തിന് നന്ദി എന്ന ക്യാപ്ഷനോടെയായാണ് ലിന്റു സന്തോഷം പങ്കുവെച്ചത്. പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യുന്നതിന്റെയും ആദ്യ സ്‌കാനിംഗിലെയും വീഡിയോയും നടി പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷത്തോടെ പൊട്ടിക്കരയുന്ന ലിന്റുവിനെയാണ് വീഡിയോയില്‍ കാണുന്നത്.
ആനിവേഴ്‌സറി സെലിബ്രേഷന്റെ വീഡിയോ പങ്കുവെച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ലിന്റുവിനോട് ഗര്‍ഭിണിയാണോ എന്ന് ചോദിച്ചിരുന്നു. കുഞ്ഞതിഥി എത്താറായോ എന്ന തരത്തിലുള്ള ചോദ്യങ്ങളോട് അന്ന് താരം പ്രതികരിച്ചിരുന്നില്ല. പിന്നീടുള്ള വീഡിയോകളിലും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡാഡിയും മമ്മിയും വരുന്നുണ്ടെന്ന് ലിന്റു പറഞ്ഞപ്പോഴും ഇതേക്കുറിച്ചായിരുന്നു ചോദിച്ചത്. പ്രസവത്തിന് വേണ്ടിയായല്ല, കുറേക്കാലം ഒന്നിച്ച് താമസിക്കാനായാണ് അവരെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നതെന്നായിരുന്നു ലിന്റുവിന്റെ മറുപടി.
വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടും അമ്മയാവാന്‍ പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് പലരും ലിന്റുവിനെ പരിഹസിച്ചിരുന്നു. നിനക്ക് അമ്മയാവാനാവില്ല, സറോഗസി ചെയ്യാനായിരുന്നു ഒരാള്‍ പറഞ്ഞത്. മറ്റുള്ളവരെല്ലാം ആ കമന്റിന് മറുപടി കൊടുത്തതോടെ ഇട്ടയാള്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഞാനല്ല കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നതെന്നും ലിന്റു പറഞ്ഞിരുന്നു.