Actress
എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്, ‘കണക്റ്റ്’ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്ക്കും; നയൻതാര
എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്, ‘കണക്റ്റ്’ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്ക്കും; നയൻതാര
നയൻതാര നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കണക്റ്റ്’. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ എല്ലാവര്ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നയൻതാര.
എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്. ‘കണക്റ്റ്’ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നു. ഇനിയും കാണാനിരിക്കുന്നവര്‍ക്കും എന്റെ നന്ദി. ഇത്തരമൊരു ജോണര്‍ സിനിമയോടും പ്രേക്ഷകരോടും ഞങ്ങള്‍ നീതി പുലര്‍ത്താൻ പരമാവധി ശ്രമിച്ചു. അങ്ങനെയൊരു ധാരണയോടെയാണ് ചിത്രത്തെ സമീപിച്ചതും. അശ്വിൻ ശരവണിന് വലിയ നന്ദി. അദ്ദേഹവും അദ്ദേഹത്തിന്റെ ടീമിലെ എല്ലാവരും എന്നില്‍ വിശ്വസിച്ചു. ലോകോത്തരമാണ് താങ്കളുടെ ഫിലിം മേക്കിംഗ്. ഞാൻ താങ്കളുടെ സിനിമയുമായി സഹകരിക്കുന്നതില്‍ എന്നും സന്തോഷവതിയാണ്.
നിര്‍മാതാവ് വിഘ്നേശ് ശിവനും അദ്ദേഹത്തിന്റെ ടീമിനും നന്ദി അറിയിക്കുന്നു. ഇങ്ങനെ ഒരു സിനിമ തെരഞ്ഞെടുക്കുകയം അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്തു. സാധിക്കും വിധം ഏറ്റവും ഭംഗിയായി ചിത്രം നിര്‍മിക്കുകയും വിതരണം ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്തതിന് ഒരിക്കല്‍ കൂടി നന്ദി. നിങ്ങളുടെ സ്നേഹം, പിന്തുണ, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നുവെന്നും എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നുവെന്നും നയൻതാര പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
