Actress
ഞാന്‍ എല്ലാവരെയും അങ്ങോട്ട് പേടിപ്പിക്കും, എനിക്ക് മനുഷ്യന്മാരെയാണ് പേടിയെന്ന് പാര്‍വതി നമ്പ്യാര്‍
ഞാന്‍ എല്ലാവരെയും അങ്ങോട്ട് പേടിപ്പിക്കും, എനിക്ക് മനുഷ്യന്മാരെയാണ് പേടിയെന്ന് പാര്‍വതി നമ്പ്യാര്‍
ഏഴ് സുന്ദര രാത്രികൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പാർവതി നമ്പ്യാർ. റിയാലിറ്റി ഷോകളിൽ നിന്നും സിനിമാ രംഗത്തെത്തിയെ പാർവതി മികച്ച നർത്തകി കൂടിയാണ്. ഇപ്പോഴിതാ തനിക്ക് മനുഷ്യന്മാരെ പേടിയാണെന്നാണ് പാര്‍വതി നമ്പ്യാര്‍ പറയുന്നത്. തനിക്ക് പ്രേതത്തെയോ ഇരുട്ടിനെയോ പേടിയില്ല. പക്ഷെ ഒരുപാട് വേദനിക്കപ്പെട്ടിട്ടുള്ള ആളാണ് താന്‍. അതുപോലെ തന്നെ ഒരുപാട് ഇമോഷണല്‍ കൂടിയാണ് താന്‍ എന്നാണ് പാര്‍വതി പറയുന്നത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘ഇമ്രാന് 3:185’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരികയാണ് പാര്‍വതി. ഹൊറര്‍ ടച്ച് വരുന്ന സിനിമയാണ് ‘ഇമ്രാന് 3:185’. ചിത്രത്തെ കുറിച്ച് പറയുന്നതിനിടെയാണ് പാര്‍വതി സംസാരിച്ചത്. ”എനിക്ക് പ്രേതതത്തെയോ ഇരുട്ടിനെയോ ഒന്നും പേടിയില്ല.”
”ഞാന്‍ എല്ലാവരെയും അങ്ങോട്ട് പേടിപ്പിക്കും. എനിക്ക് മനുഷ്യന്മാരെയാണ് പേടി. ഞാന്‍ ഭയങ്കര ഇമോഷണലായിട്ടുള്ള ആളാണ്. ഒരുപാട് ഹേര്‍ട്ട് ചെയ്യപ്പെട്ടയാളാണ്. അല്ലാതെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴൊന്നും പേടിയില്ല” എന്നാണ് പാര്‍വതി പറയുന്നത്.
പാര്‍വതി നമ്പ്യാര്‍, ആദില്‍ ഇബ്രാഹിം, സുധി കോപ്പ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാമാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമ്രാന് 3:185. ചിപ്പി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. സിനിമയില്‍ ശ്രീനാഥ് എന്ന എഴുത്തുകാരനായിട്ടാണ് ആദില്‍ എത്തുന്നത്.
