Bollywood
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം. 50,000 രൂപയുടെ ബോണ്ടിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി നടിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
സുകേഷ് ചന്ദ്രശേഖരിനെതിരായ 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജാക്വിലിന് ഫെര്‍ണാണ്ടസിനെയും പ്രതി ചേര്‍ത്തിരുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിംഗ്, മന്‍വീന്ദര്‍ സിംഗ് എന്നിവരുടെ കുടുംബത്തില്‍ നിന്ന് 215 കോടി തട്ടിയെടുത്ത് കടന്നുവെന്നാണ് സുകേഷിനെതിരായ കേസ്. മുപ്പത്തി മൂന്നുകാരനായ സുകേഷ് ചന്ദ്രന് 32-ല്‍ അധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ജയിലില്‍ കഴിയുമ്പോഴും ജാക്വിലിനുമായി സുകേഷ് നിരന്തരം സംസാരിച്ചിരുന്നു. കേസില്‍ 36കാരിയും ശ്രീലങ്കന്‍ പൗരയുമായി നടിയെ കേസില്‍ ഇഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ചിത്രം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. തട്ടിപ്പ് നടത്തിയതിന് ശേഷം ആഢംബര ജീവിതമാണ് സുകേഷ് നയിച്ചിരുന്നത്. സുകേഷിന്റെ 16 ആഢംബര കാറുകളും കടലിനോട് ചേര്‍ന്നുള്ള ബീച്ച് ബംഗ്ലാവും അടുത്തിടെ കണ്ടുകെട്ടിയിരുന്നു.
