Bollywood
എനിക്ക് മടുത്തു, അതൊരു ദുസ്വപ്നമായിരുന്നു, ഷാഹിദുമായുള്ള ആ ചുംബന രംഗം അറപ്പുളവാക്കുന്നതായിരുന്നു; കങ്കണയുടെ ആ വെളിപ്പെടുത്തൽ, ഞെട്ടലോടെ ആരാധകർ
എനിക്ക് മടുത്തു, അതൊരു ദുസ്വപ്നമായിരുന്നു, ഷാഹിദുമായുള്ള ആ ചുംബന രംഗം അറപ്പുളവാക്കുന്നതായിരുന്നു; കങ്കണയുടെ ആ വെളിപ്പെടുത്തൽ, ഞെട്ടലോടെ ആരാധകർ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള കങ്കണയുടെ പല പ്രസ്താവനകളും വലിയ വിവാദമായി മാറാറുണ്ട്. താരത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.
നേരത്തെ, കങ്കണ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു റങ്കൂണ്‍. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രം പീരിയഡ് ഡ്രാമയായിരുന്നു. സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
റങ്കൂണിന്റെ വിവാദങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഷാഹിദും കങ്കണയും തമ്മിലുണ്ടായ വാക് പോര്. ചിത്രത്തിലെ കങ്കണയുടെ ചുംബന രംഗങ്ങള്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഷാഹിദും കങ്കണയും തമ്മിലുള്ള ഒന്നിലധികം ചൂടന്‍ രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. സിനിമയുടെ പ്രൊമോഷന് പരിപാടികള്‍ക്കിടെ മിക്കപ്പോഴും ചുംബന രംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ താരത്തോട് ഷാഹിദുമായുള്ള ചുംബനം എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ കങ്കണ നല്കിയ മറുപടി ശ്രദ്ധ നേടിയിരുന്നു.
ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. അതിനാല്‍ ചുംബിക്കുക എന്നത് സുഖമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു. അതിനാല്‍ ആ ചുംബന രംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു” എന്നായിരുന്നു കങ്കണയുടെ പ്രതികരണം. തുടര്‍ന്നും ഷാഹിദിനെതിരെ കങ്കണ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ പിന്നീട് കങ്കണ നടത്തിയ പ്രസ്താവനകള്‍ ഷാഹിദിനെ നേരിട്ട് ആക്രമിക്കുന്നതായിരുന്നു.
ഞങ്ങള്‍ ചിത്രീകരണം നടത്തിയിരുന്ന ലൊക്കേഷനില്‍ താമസിക്കാനായി എടുത്തുമാറ്റാന്‍ പറ്റുന്ന കോട്ടേജ് ഒരുക്കുകയായിരുന്നു. ഷാഹിദും ഞാനും ഞങ്ങളുടെ ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിടുകയായിരുന്നു ചെയ്തത്. എല്ലാ ദിവസവും രാവിലെ ഞാന്‍ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടുകൊണ്ടായിരുന്നു. ആ ഭ്രാന്തന് ട്രാന്‍സ് പാട്ടുകള്‍ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. എനിക്ക് മടുത്തു. അവിടെ നിന്നും മാറാന്‍ വരെ ആഗ്രഹിച്ചിരുന്നു. ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് എനിക്കൊരു ദുസ്വപ്നമായിരുന്നു” എന്നാണ് താരം പറഞ്ഞത്. സ്വഭാവികമായും നായകനെക്കുറിച്ചുള്ള നായികയുടെ വാക്കുകള്‍ വിവാദമായി മാറുകയായിരുന്നു.
ഇതോടെ കങ്കണയുടെ വാദങ്ങളെ എതിര്‍ത്തു കൊണ്ട് ഷാഹിദ് രംഗത്ത് എത്തുകയായിരുന്നു. കങ്കണയോട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം കങ്കണയുടെ ഭാവനയാണെന്നുമായിരുന്നു ഷാഹിദ് പറഞ്ഞത്. പിന്നാലെ താരങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാദ പ്രതിവാദങ്ങളായി. കങ്കണ തന്റെ സഹതാരങ്ങളോട് മാന്യമായി പെരുമാറണെന്നും മുന്നോട്ട് പോകണമെന്നും ഷാഹിദ് പറഞ്ഞു. പിന്നോട് തങ്ങളുടെ ചുംബന രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു ഷാഹിദിന്റെ മറുപടി.
