Actress
സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു… നയൻതാരയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്നേശ് ശിവൻ.. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് കമന്റുകൾ
സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു… നയൻതാരയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്നേശ് ശിവൻ.. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് കമന്റുകൾ
എല്ലാ തിരക്കുകളും മാറ്റിവച്ച് ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരായ വിഘ്നേശ് ശിവനും നയൻതാരയും. ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിഘ്നേശ് നയൻതാരയുടെ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ ഏറ്റവും ഇഷ്ടപ്പെട്ട ക്ലിക്കുകള്‍ എന്ന് പറഞ്ഞാണ് വിഘ്നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു എന്നും വിഘ്നേശ് ശിവൻ കുറിച്ചിട്ടുണ്ട്
ജൂൺ 9 നാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് പുറത്തുള്ള മഹാബലിപുരത്ത് വെച്ച് ഇരുവരും വിവാഹ ചടങ്ങുകൾ നടത്തിയിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം.
വിഘ്നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍’ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര- വിഘ്നേശ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്നേശിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന് ആണ്.
