Connect with us

ഈ ചിങ്ങമാസ പുലരിയില്‍ എന്റെ വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷം, അവസാനം എന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ നിമിഷം എത്തി; അമൃത നായർ

Actress

കുടുംബവിളക്ക് പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുയുടെ പ്രിയ താരമായി മാറുകയായിരുന്നു അമൃത നായര്‍.കുടുംബവിളക്കില്‍ നിന്നും അമൃത പിന്മാറിയിട്ട് ഒരു വര്‍ഷത്തോളമായി. എങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും ഒരു പ്രേത്യക ഇഷ്ടം ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ ഏറ്റവും വലിയ സന്തോഷമാണ് അമൃത ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷമാണ് അമൃത കുറിപ്പോടെയും ചിത്രത്തോടെയും പങ്കുവച്ചിരിക്കുന്നത്. ചിങ്ങമാസ പുലരിയില്‍ എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് അമൃത കുറിപ്പ് പങ്കുവച്ചത്. കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അമൃത തന്റെ സന്തോഷം പറയുന്നത്.

അമൃതയുടെ കുറിപ്പ് ഇങ്ങനെ

ഈ ചിങ്ങമാസ പുലരിയില്‍ എന്റെ വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. അങ്ങനെ അവസാനം എന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ നിമിഷം എത്തി. ഒരിക്കലും യാത്ര എളുപ്പമായിരുന്നില്ല. ഈ യാത്ര ഞാന്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്.. സത്യമാണ്. എന്നാല്‍ എനിക്ക് ചുറ്റുമുള്ള നല്ലവരായ ആളുകള്‍ എന്റെ കൂടെതന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും അമ്മ. എന്റെ കഴിവില്‍ വിശ്വസിക്കാനും, കഠിനമായി പ്രയത്‌നിക്കാനും പറഞ്ഞത് അമ്മയാണ്. അത് തീര്‍ച്ചയായും ഫലം ചെയ്യും. എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്നെക്കുറിച്ച് എനിക്കുതന്നെ അഭിമാനം തോനുന്നുണ്ട്. എനിക്ക് മുന്നോട്ടുള്ള നേട്ടങ്ങള്‍ക്കുള്ള തുടക്കമാകട്ടെ ഇതെന്ന് ഞാനും പ്രത്യാശിക്കുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top