സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും സജീവമായിരുന്നെങ്കിലും ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് ശാലിനി പുറത്തായെങ്കിലും ജനശ്രദ്ധ നേടാൻ ജാനകിക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ ഹോളിവൂണ്ട് എന്ന ലെസ്ബിയന്‍ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി
‘ലെസ്ബിയനായിട്ടുള്ള ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് മുന്‍പേ അതേ കുറിച്ച് അറിയാമായിരുന്നു. ലെസ്ബിയനായൊരു സുഹൃത്ത് എനിക്കുണ്ട്. ഞങ്ങള്‍ ദുബായില്‍ ഒരുമിച്ച് താമസിച്ചിട്ടുമുണ്ട്. ആ സമയത്ത് പുള്ളിക്കാരിയ്ക്ക് ഒരു കപ്പിളുണ്ടായിരുന്നു. അതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ തന്നെയാണ് അവരും. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ഏറ്റെടുക്കുന്നത്’ ജാനകി പറയുന്നു.
സിനിമയില്‍ കിസ് ചെയ്യുന്ന രംഗമുണ്ട്. ഞാനിത് വരെ ആണുങ്ങളെ മാത്രമേ ചുംബിച്ചിട്ടുള്ളു. പെണ്ണുങ്ങളെ ചുംബിച്ചിട്ടില്ല. അതെനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. സംവിധായകനോട് ഞാനിതിനെ കുറിച്ച് പറഞ്ഞു. ‘നീയൊരു ആണിനെ കിസ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ്’ ഇതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് കണ്ണുമടച്ച് അതങ്ങ് ചെയ്തുവെന്ന് ജാനകി കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി വിനയ പ്രസാദ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച വിനയയെ ഇന്നും ആരാധകർ ഓർക്കുന്നത് മണിച്ചിത്രത്താഴിലെ സഹനായികാ വേഷത്തിലൂടെയാണ്....
സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ്...