ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ പാപ്പൻ തിയേറ്ററുകളിൽ മികച്ച അപ്രതികരണം നേടി മുന്നേറുകയാണ്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്. കേരളത്തിലാണ് ആദ്യം ചിത്രം റിലീസ് ചെയ്ത് ഗംഭീര വിജയം നേടിയതെങ്കിൽ, കഴിഞ്ഞ ദിവസങ്ങളിൽ ജിസിസി അടക്കമുള്ളിടങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 17.85 കോടിയാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്.
ബോക്സ് ഓഫീസുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിൽ ‘വിന്‍സി എബ്രഹാം ഐപിഎസ്’ ആയി വേഷമിട്ട് കയ്യടി നേടിയ കഥാപാത്രമാണ് നീതാ പിള്ളയുടേത്. ഇപ്പോഴിതാ നീത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുകയാണ്
“സൂപ്പർ സ്റ്റാറിനൊപ്പമുള്ള പ്രത്യേക നിമിഷങ്ങൾ. സുരേഷ് ഗോപി സാർ, നിങ്ങളെ പരിചയപ്പെടാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചത് അഭിമാനമായാണ് കാണുന്നത്. എന്റെ പാപ്പൻ ആയതിന് നന്ദി. ഒരുപാട് സ്നേഹം”, എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീത കുറിച്ചത്. പിന്നാലെ കമന്റുകളുമായി സിനിമാസ്വാദകരും എത്തി.
“പാപ്പൻ സിനിമയിൽ നിങ്ങൾ ആണ് തകർത്തത്. സൂപ്പർ ഐപിഎസ് ഓഫീസർ, നീ ഭാഗ്യവതി : സൂപ്പർ, അപ്പൻ്റെ മോളായി കലക്കി, ഒരച്ഛനോളം കരുതൽ.. ഉഗ്രൻ പടം, പടം കണ്ടു ഒത്തിരി സന്തോഷം മികച്ചൊരു ഓപ്പണിംഗ് (അറിഞ്ഞുതുടങ്ങിയത്) ആണ് നല്ലൊരു കഥാപാത്രം അത് വളരെ നന്നായിട്ട് അവതരിപ്പിച്ചു പാപ്പനും വിൻസിയും സത്യത്തിൽ നിങ്ങളാണ് ഇതിലെ ഹീറോ എല്ലാവരും നന്നായിട്ട് അഭിനയിച്ചു sg ചേട്ടൻ്റെ നല്ലൊരു തിരിച്ചുവരവ്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു”, എന്നൊക്കെയാണ് ചിത്രത്തിന് താഴെ വന്ന കമന്റുകൾ.
നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു പാപ്പൻ. ‘സലാം കാശ്മീർ’ ആണ് ഇതിന് മുമ്പ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...