Actress
‘വളരെ അപൂർവമായ ചിത്രം’; അച്ഛനും മകനുമൊപ്പം മലയാളികളുടെ പ്രിയ നടി; ചിത്രം വൈറൽ
‘വളരെ അപൂർവമായ ചിത്രം’; അച്ഛനും മകനുമൊപ്പം മലയാളികളുടെ പ്രിയ നടി; ചിത്രം വൈറൽ
നടി ലെന പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. രണ്ടു കാലങ്ങളിൽ എടുത്ത ചിത്രമാണ് നടി പങ്കിട്ടത്. ഇരയുടെ സെറ്റിൽ വച്ചെടുത്ത ഗോകുലിന്റെ ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത സുരേഷ് ഗോപിയുടെ ചിത്രവുമാണ് ലെന പങ്കുവച്ചത്. വളരെ അപൂർവമായ ചിത്രമെന്നാണ് നടി ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
സുരേഷ് ഗോപിക്കൊപ്പം ലെന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് രണ്ടാം ഭാവം. വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപിയുടെ മകൻ ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
ലാൽജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. ശ്രീവിദ്യ, പൂർണിമ ഇന്ദ്രജിത്ത്, ബിജു മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്. സൈജു എസ് എസിന്റെ സംവിധാനത്തിൽ 2018ൽ ഇറങ്ങിയ ചിത്രമാണ് ഇര. ഉണ്ണിമുകുന്ദൻ, മിയ, മെറീന മൈക്കിൾ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ഗോകുലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവരും ആദ്യമായി സ്ക്രീനിൽ ഒന്നിച്ചെത്തിയ സിനിമ കൂടിയായിരുന്നു പാപ്പൻ. ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രമാണ് ഗോകുൽ സുരേഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
