serial
നീലക്കുയില്‍ സീരിയലിലെ റാണി വിവാഹിതയാവുന്നു
നീലക്കുയില്‍ സീരിയലിലെ റാണി വിവാഹിതയാവുന്നു
Published on
നീലക്കുയില്‍ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ലത സംഗരാജു വിവാഹിതയാവുന്നു. പരമ്പരയിൽ റാണി എന്ന കഥാപാത്രത്തെയാണ് ലത അവതരിപ്പിച്ചത്
പ്രിയതമനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത കുറിച്ചു. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ലതയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
ഭ്രമണമെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ സ്വാതി നിത്യാനന്ദിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ക്യാമറാമാനായ പ്രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. സീരിയലിനിടയിലെ പരിചയമാണ് പ്രണയമായി മാറിയതെന്ന് താരം പറഞ്ഞിരുന്നു. സ്വാതിയുടെ വിവാഹത്തിന് പിന്നാലെയായാണ് വീണ്ടുമൊരു വിവാഹ വാര്‍ത്ത കൂടി എത്തിയിട്ടുള്ളത്.
Continue Reading
You may also like...
Related Topics:
