Bollywood
ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രത്തിനൊപ്പം വയര്‍ മറച്ച് പിടിച്ച് ഐശ്വര്യ റായ്, ആ സംശയം ബലപ്പെട്ടു, സൂചന ലഭിച്ചു… സംശയത്തോടെ ആരാധകർ, ചിത്രങ്ങൾ വൈറൽ
ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രത്തിനൊപ്പം വയര്‍ മറച്ച് പിടിച്ച് ഐശ്വര്യ റായ്, ആ സംശയം ബലപ്പെട്ടു, സൂചന ലഭിച്ചു… സംശയത്തോടെ ആരാധകർ, ചിത്രങ്ങൾ വൈറൽ
നടി ഐശ്വര്യ റായിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്. അടുത്തിടെയാണ് ഐശ്വര്യയും കുടുംബവും ന്യൂയോര്‍ക്കില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിനായി പോയി തിരികെ മടങ്ങിയത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഐശ്വര്യയുടെയും മകള്‍ മകള്‍ ആരാധ്യയുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കറുപ്പ് നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇരട്ടക്കുട്ടികളെപ്പോലെയാണ് ഐശ്വര്യയും ആരാധ്യയും വന്നിറങ്ങിയത്. അതിനിടെ മറ്റൊരു സംശയം കൂടി ഉയരുന്നുണ്ട്. ഐശ്വര്യം വീണ്ടും ഗര്‍ഭിണിയാണോ എന്നാണ് പലരുടെയും സംശയം. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രത്തിനൊപ്പം വയര്‍ കൂടി മറച്ച് പിടിച്ച് നടന്നതാണ് ആരാധകര്‍ക്കിടയില്‍ സംശയം ഉണ്ടാക്കിയത്.
ഇതിനു മുമ്പും ഇതുപോലെ ഐശ്വര്യയുടെ വസ്ത്രധാരണത്തിലുള്ള പ്രത്യേകതകളെത്തുടര്‍ന്ന് താരം ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. അയഞ്ഞ വസ്ത്രം ധരിക്കുമ്പോഴെല്ലാം ഐശ്വര്യ തന്റെ വയര്‍ മൂടിയാണ് നടക്കാറുള്ളത്. അതാണ് പലപ്പോഴും സംശയത്തിന് ഇട നല്‍കുന്നത്. അമ്മയുടെ അത്രയും ഉയരംവെച്ച ആരാധ്യ അധികം വൈകാതെ അമ്മയെ കടത്തിവെട്ടുമല്ലോ എന്നാണ് പലരും വീഡിയയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ നടി കരീന കപൂറിനും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും സുഹൃത്തിനുമൊപ്പമുള്ള ചിത്രം കണ്ടാണ് ആരാധകര്‍ കരീന മൂന്നാമതും ഗര്‍ഭിണിയാണോ എന്ന് സംശയിച്ചത്. വയര്‍ കാണിക്കുന്ന തരത്തിലുള്ള ഒരു ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്നാണ് താരം ഗര്‍ഭിണിയാണെന്ന മട്ടില്‍ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും കരീനയോ കുടുംബമോ നല്‍കിയിട്ടില്ല.
