ആറാട്ട്, പുഴു, സി.ബി.ഐ അഞ്ചാം ഭാഗം, കടുവ; സമീപ കാലങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം മാളവികയുടെ സാന്നിധ്യം …. ആ തരത്തിലേക്ക് നടി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നു
ആറാട്ട്, പുഴു, സി.ബി.ഐ അഞ്ചാം ഭാഗം, കടുവ; സമീപ കാലങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം മാളവികയുടെ സാന്നിധ്യം …. ആ തരത്തിലേക്ക് നടി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നു
ആറാട്ട്, പുഴു, സി.ബി.ഐ അഞ്ചാം ഭാഗം, കടുവ; സമീപ കാലങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം മാളവികയുടെ സാന്നിധ്യം …. ആ തരത്തിലേക്ക് നടി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നു
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ കടുവ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് . മേരി എന്ന കഥാപാത്രത്ത അവതരിപ്പിച്ചത് നടി മാളവിക മേനോനാണ് . ഒരു മിനിറ്റ് പോലും ദൈര്‍ഘ്യമില്ലാത്ത രണ്ട് രംഗങ്ങളിലാണ് താരം എത്തിയിരിക്കുന്നത്. അതാണെങ്കിലോ വാതില്‍ തുറന്ന് കൊടുക്കുന്നതും മരിച്ചു കിടക്കുന്നതും.
സമീപ കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ മാളവികയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ അത് ഒന്നോ രണ്ടോ രംഗങ്ങളിലോ അപ്രധാന കഥാപാത്രങ്ങളിലോ മാത്രമായിരുന്നു. നേരത്തെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും മമ്മൂട്ടി ചിത്രങ്ങളായ പുഴുവിലും സി.ബി.ഐ അഞ്ചാം ഭാഗത്തിലും മാളവിക ഉണ്ടായിരുന്നു.
ആറാട്ടില്‍ മാളവികയുടെ കഥാപാത്രത്തിന്റെ റോള്‍ കൃത്യമായി പറഞ്ഞാല്‍ നായകന് പാടവരമ്പത്ത് നിന്ന് പാട്ട് പാടുമ്പോള്‍ ഡാന്‍സ് ചെയ്യുക, ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച് പ്രസാദം വാങ്ങുക എന്നിവയൊക്കെയാണ്.
സി.ബി.ഐ അഞ്ചാം ഭാഗത്തിലേക്ക് വന്നാല്‍ ചിത്രം തുടങ്ങുന്നത് തന്നെ മാളവികയുടെ ഐ.പി.എസ് ട്രെയ്നി കഥാപാത്രത്തിലാണ്. ഇത് ചിത്രത്തില്‍ പ്രധാന്യമുള്ള കഥാപാത്രമായിരിക്കും എന്ന പ്രേക്ഷകരുടെ ചിന്തയെ അട്ടിമറിക്കുന്ന രംഗങ്ങളാണ് പിന്നീട് സംഭവിച്ചത്.
സി.ബി.ഐ ഓഫീസര്‍മാരുടെ അടുത്ത് പഴയ ‘നക്ഷത്രം എണ്ണിയ’ കേസുകളുടെ ഫ്ളാഷ് ബാക്ക് ചോദിക്കുന്ന ഈ കഥാപാത്രത്തെ പിന്നീട് കാണുന്നത് ചിത്രത്തിന്റെ അവസാനമാണ്.
പുഴു ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണെങ്കിലും അതിലും പ്രേക്ഷകര്‍ ഓര്‍മിക്കുന്ന കഥാപാത്രമല്ല മാളവികയുടേത്. നായകന് താമസിക്കാന്‍ വീട് സെറ്റാക്കി കൊടുക്കുന്ന മാളവികയുടെ കഥാപാത്രത്തെ പിന്നീട് കാണുന്നത് ചിത്രത്തിന്റെ ഒടുക്കത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിക്ക് വാതില്‍ തുറന്ന് കൊടുക്കാനാണ്.
ഇപ്പോള്‍ മലയാളത്തില്‍ അപ്രധാന കഥാപാത്രങ്ങള്‍ക്കോ ഒന്നോ രണ്ടോ സീനുകളിലോ എത്തുന്ന കഥാപാത്രങ്ങള്‍ക്കോ ഒഴിവ് വന്നാല്‍ സംവിധായകര്‍ വിളിക്കുന്ന താരത്തിലേക്ക് സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുകയാണ് മാളവിക.
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...