Actress
ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി ഗായിക ചിന്മയി ശ്രീപദ
ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി ഗായിക ചിന്മയി ശ്രീപദ
തെന്നിന്ത്യൻ ഗായികയും ഡബ്ബിങ് കലാകാരിയുമായ ചിന്മയി അമ്മയായി. ഇരട്ട കുട്ടികൾക്കാണ് ജന്മം നൽകിയത്. ഒരു മകളും മകനുമാണ് – ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. സാമൂഹിക മാധ്യമത്തിലൂടെ അവർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. അദ്ദേഹവും ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ലോകത്തിന്റെ പുതിയതും എന്നെന്നേക്കുമായ കേന്ദ്രം എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. രണ്ട് കുഞ്ഞുകൈകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഗർഭാവസ്ഥയിലാണെന്ന് പറയാതിരുന്നതിനും ചിത്രങ്ങൾ പങ്കുവെയ്ക്കാത്തതെന്താണെന്നുമുള്ള ചോദ്യങ്ങൾക്കമുള്ള ഉത്തരം എന്ന രീതിയിലാണ് ചിന്മയി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വളരെയടുത്ത കുറച്ചുപേർക്കേ കാര്യങ്ങൾ അറിയുമായിരുന്നുള്ളൂ. കാരണം ഞാൻ സ്വയം സംരക്ഷിക്കുന്നയാളാണ്. കുട്ടികളുടെ ചിത്രങ്ങൾ കുറച്ചധികം നാളത്തേക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യില്ലെന്നും അവർ പറഞ്ഞു.
2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് അവർ ആലപിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവർ.
