Actress
അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്…ക്ഷണക്കത്ത് തന്ന് വിവാഹത്തിന് ക്ഷണിച്ചിരുന്നു; കാവ്യ മാധവന്റെ കല്യാണത്തിന് പോകാത്തതിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് നടി
അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്…ക്ഷണക്കത്ത് തന്ന് വിവാഹത്തിന് ക്ഷണിച്ചിരുന്നു; കാവ്യ മാധവന്റെ കല്യാണത്തിന് പോകാത്തതിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് നടി
സിനിമയിലും സീരിയലിലും സജീവമാണ് നടി ഐശ്വര്യ ഭാസ്‌കരൻ. ഏറ്റവും പുതിയതായി തന്റെ കുടുംബത്തെ കുറിച്ചും ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെ പറ്റിയുമൊക്കെ വെളിപ്പെടുത്തലുമായിട്ടാണ് നടി എത്തിയത്. ഒരു സ്വാകാര്യ ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നടിയുടെ വെളിപ്പെടുത്തൽ.
വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവുമായി സൗഹൃദത്തിലാണോ പോവുന്നതെന്ന ചോദ്യത്തിനുള്ള ഐശ്വര്യയുടെ മറുപടി ഇങ്ങനെയായിരുന്നു
ഞങ്ങള്‍ക്കിടയില്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെയോ അദ്ദേഹം എന്റെയോ മുഖത്ത് നോക്കില്ലായിരുന്നു. എന്റെ മകളുടെ അച്ഛന്‍ അദ്ദേഹമാണ്. അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം വേണം. അമ്മ എത്രത്തോളം പ്രധാന്യമുണ്ടോ അത്രയും തന്നെ അച്ഛനോടും ഉണ്ട്. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്.
എന്റെ മകളുടെ നല്ലൊരു സ്‌റ്റെപ്പ് മദറാണ്. അവരുടെ മക്കളും എന്റെ മോളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു. മോളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്നാണ് നടത്തിയത്. അവളുടെ മകളുടെ മുടി ഞാന്‍ ചീകി കൊടുത്തപ്പോള്‍ എന്റെ മകളെ സാരി ഉടുപ്പിച്ചത് അവരാണ്. അത്രത്തോളം സൗഹൃദമുണ്ട്.
പക്ഷേ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്റെ അമ്മ വന്നിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം അധികമാരുടെയും വിവാഹത്തിന് പോവാത്തതിനെ പറ്റിയും നടി സംസാരിച്ചിരുന്നു.
തന്റെ അമ്മയുടെ കുടുംബം കുറച്ച് ഓര്‍ത്തോഡോക്‌സ് ആണ്. അവര്‍ക്ക് വിവാഹമോചിത ആണെങ്കിലും വിധവയെ പോലെയാണ്. ചടങ്ങിനൊന്നും പങ്കെടുപ്പിക്കില്ല. പിന്നെ വിവാഹങ്ങള്‍ക്കൊന്നും വിളിക്കാതെയുമായി. ഇതോടെയാണ് ആരുടെയും വിവാഹത്തിന് പോവുന്നില്ലെന്ന് തീരുമാനിച്ചത്.
കാവ്യ മാധവന്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് നടി മറുപടി ഇങ്ങനെയായിരുന്നു
ക്ഷണക്കത്ത് തന്ന് കാവ്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു. തമിഴില്‍ കാശി എന്ന ചിത്രത്തില്‍ ഐശ്വര്യയും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴാണ് കാശി. അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്. വിവാഹം പരാജയപ്പട്ട് നില്‍ക്കുന്ന ഒരാള്‍ പോയി ആ വധുവരന്മാരെ അനുഗ്രഹിച്ചാല്‍ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് പോവാത്തതെന്ന് ഐശ്വര്യ പറയുന്നു.
തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ഐശ്വര്യ പറഞ്ഞിരുന്നു. അദ്ദേഹം മുസ്ലീം ആയതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവാഹശേഷം പൊരുത്തക്കേടുകള്‍ പതിവായതോടെയാണ് വിവാഹ മോചനത്തെ കുറിച്ച് ആലോചിച്ചതെന്നാണ് നടി പറയുന്നത്.
