Actress
വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്… എവിടെ പോയാലും വാച്ച് വാങ്ങും, 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേല്‍ കാണും; മല്ലിക സുകുമാരൻ പറയുന്നു
വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്… എവിടെ പോയാലും വാച്ച് വാങ്ങും, 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേല്‍ കാണും; മല്ലിക സുകുമാരൻ പറയുന്നു
മകൻ പൃഥ്വിരാജിന്റെ വാഹനപ്രണയത്തെ കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
മകന്‍ പൃഥ്വിരാജ് വാങ്ങിയ ലമ്പോര്‍ഗിനിയുടെ വില കേട്ട് താന്‍ ഞെട്ടിപ്പോയെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.
വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്. എവിടെ പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേല്‍ കാണും. ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അതിന്റെ വില കേട്ട് ഞാന്‍ ഞെട്ടി. അവന്‍ ചോദിക്കും അമ്മേ ഞാനൊരു വണ്ടിയെടുക്കട്ടേ എന്ന്. എന്റെ പൊന്നുമോനേ നിന്റെ കാശ്, നീ ടാക്‌സ് അടക്കുന്നു,നിനക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഞാന്‍ പറയും.’മല്ലിക പറഞ്ഞു.
പൃഥ്വിയുടെ കാറുകളില്‍ എനിക്കേറ്റവും ഇഷ്ടം റേഞ്ച് റോവറാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ അല്‍പ്പം സ്പീഡ് കൂടുതലാണെന്നും അതേസമയം ഇന്ദ്രജിത്ത് വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുക.
വീട്ടില്‍ സിനിമാചര്‍ച്ചകള്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിനും മല്ലിക മറുപടി നല്‍കി. ഞങ്ങളാരും സിനിമയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടത്താറില്ല. ചില സമയത്ത് എപ്പോഴാണ് പുതിയ റിലീസെന്നൊക്കെ ചോദിക്കാറുണ്ടെങ്കിലും കൂടുതല്‍ ചര്‍ച്ചകളൊന്നും അതിന്റെ പേരില്‍ നടത്താറില്ല. എല്ലാവരും ഒന്നിച്ചു കൂടിയാല്‍ കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതലും പറയുന്നത്.
അഭിനയത്തിനൊപ്പം തന്നെ ഹോട്ടല്‍ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മല്ലിക സുകുമാരന്‍ 2013 ലാണ് ദോഹയില്‍ സ്‌പൈസ് ബോട്ട് എന്നൊരു റസ്റ്റോറന്റ് ആരംഭിക്കുന്നത്. സ്‌പൈസ് ബോട്ടിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമാണ് മല്ലിക സുകുമാരന്‍.