Actress
അശ്ലീല പദപ്രയോഗം നടത്തി അപമാനിച്ചു, അയാൾക്കെതിരെ ഉടൻ നടപടിയെടുക്കണം… പരാതിയുമായി നടി
അശ്ലീല പദപ്രയോഗം നടത്തി അപമാനിച്ചു, അയാൾക്കെതിരെ ഉടൻ നടപടിയെടുക്കണം… പരാതിയുമായി നടി

സമൂഹമാധ്യമങ്ങളില്‍ കൂടി ബോഡി ഷെയിമിംഗ് നടത്തി പീഡിപ്പിക്കുന്നതായി നടിയുടെ പരാതി. ഭോജ്പുരി നടി റാണി ചാറ്റര്‍ജിയാണ് ധനഞ്ജയ് സിംഗ് എന്ന വ്യക്തി തന്നെ മാനസികമായി ഉപദ്രവിക്കുന്നതെന്ന പരാതിയുമായി എത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു നീണ്ട പോസ്റ്റ് പങ്കിട്ട റാണി, വളരെക്കാലമായി ധനഞ്ജയ് തന്നെ ബോഡി ഷേം ചെയ്യുന്നുവെന്നും അശ്ലീല പദപ്രയോഗം നടത്തി അപമാനിക്കുന്നതായും ആരോപിക്കുന്നു. ഇത് തന്നെ മോശമായി ബാധിച്ചു.
വര്‍ഷങ്ങളായി താന്‍ ഇത് അവഗണിക്കുകയാണെന്നും എന്നാല്‍ ഇപ്പോള്‍ വിട്ടുകളയാന്‍ പറ്റുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. കൂടാതെ മുംബൈ പോലീസിനെ ടാഗുചെയ്ത താരം താന്‍ കടുത്ത നടപടിയെടുക്കുകയാണെങ്കില്‍ ധനഞ്ജയ് സിങ് ആയിരിക്കും ഉത്തരവാദിത്തമെന്നും പറഞ്ഞു.
സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നുവെങ്കിലും അയാള്‍ ഒരിക്കലും തന്റെ പേര് എഴുതിയിട്ടില്ലെന്നും അതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചതെന്നും റാണി പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യയുടെ നായികയായി...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ജനശ്രദ്ധ നേടിയ നടി നയന ജോസൽ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. നാളുകളായി പ്രണയത്തിലായിരുന്നു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ഗായകിയും ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയുമായ മനീഷ. ഷോയ്ക്ക് ശേഷവും നിരവധി ടിവി പരിപാടികളിലും...