Malayalam Breaking News
നാല്പത്തൊന്നുകാരനായ വിശാൽ വിവാഹിതനാകുന്നു ; വധു വരലക്ഷ്മിയെന്നു കരുതിയവർക്ക് തെറ്റി ..
നാല്പത്തൊന്നുകാരനായ വിശാൽ വിവാഹിതനാകുന്നു ; വധു വരലക്ഷ്മിയെന്നു കരുതിയവർക്ക് തെറ്റി ..
By
നാല്പത്തൊന്നുകാരനായ വിശാൽ വിവാഹിതനാകുന്നു ; വധു വരലക്ഷ്മിയെന്നു കരുതിയവർക്ക് തെറ്റി ..
ഒട്ടേറെ ആരധികമാർ ഉള്ള തമിഴ് താരമാണ് വിശാൽ. സണ്ടക്കോഴിയിലൂടെ ഹിറ്റായ വിശാൽ , സ്ത്രീ ആരാധികമാരുടെ പ്രിയ നടനാണ്. ആരാധികമാരുടെ മനസ് തകർക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിശാൽ വിവാഹിതനാകുന്നു. നാല്പത്തൊന്നുകാരനായ വിശാൽ ഇതുവരെ അവിവാഹിതനായി തുടരുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് 41 കാരനായ വിശാലിന്റെ വധു എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ വാര്‍ത്ത വിശാല്‍ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.
നടികര്‍ സംഘത്തിന്റെ ഓഫീസിന്റെ നിര്‍മ്മാണം നടക്കുകയാണ്. ഇതിന്റെ പണി കഴിഞ്ഞശേഷം അവിടെ വെച്ചേ താന്‍ വിവാഹം കഴിക്കുകയുള്ളുവെന്ന് വിശാല്‍ നേരത്തേ പറഞ്ഞിട്ടുണ്ട്.
നടി വരലക്ഷ്മി ശരത്കുമാറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ പ്രസിഡന്റായ വിശാല്‍ അടുത്തിടെ കൗണ്‍സിലിനകത്തെ ആഭ്യന്തരപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
actor vishal marriage