Connect with us

ഡിസംബർ കീഴടക്കി പ്രാണയുടെ ട്രെയ്‌ലർ ; ആ ദൃശ്യ -ശ്രവ്യ മികവിനായി ഇനി ദിവസങ്ങൾ മാത്രം !!

Malayalam Breaking News

ഡിസംബർ മാസം സിനിമകളുടെ മേളമായിരുന്നു .അതിനു പിന്നാലെയാണ് ജനുവരി റിലീസുകളുടെ ട്രെയ്‌ലർ എത്തിയത്. ട്രെയ്‌ലറുകളിൽ ഏറ്റവും ഹിറ്റായതും പ്രേക്ഷക പ്രീതി നേടിയതുമായ ട്രെയ്‌ലർ പ്രാണയുടേതാണ് . ആളുകളെ ഞെട്ടിക്കുന്ന ശബ്ദ മായിക ലോകവുമായാണ് പ്രാണ എത്തിയത് .

നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കൂടിയാണ് പ്രാണയുടെ ശബ്ദ സംയോജനം . ഇതുവരെ ഇന്ത്യൻ സിനിമയിൽ കാണാത്ത ശബ്ദ മിശ്രണമാണ് പ്രാണക്കായി റസൂൽ പൂക്കുട്ടി ഒരുക്കിയിരിക്കുന്നത്. സിങ് സറൗണ്ട് സൗണ്ട് ആദ്യമായി ഉപയോഗിക്കുന്ന ഇന്ത്യൻ ചിത്രമാണ് പ്രാണ.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയിൽ ഒരൊറ്റ കഥാപാത്രം മാത്രമാണുള്ളത് . നിത്യ മേനോൻ ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അതെ പിന്തുണ സിനിമക്കും ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമാകും പ്രാണ എന്നതിൽ അത്ഭുതമില്ല.

hit trailer of december – praana

More in Malayalam Breaking News

Trending