Connect with us

ആ… മനസ്സിലായി കുവൈറ്റ് വിജയൻ, സിനിമയിൽ കണ്ടത് പോലെ അല്ല… കാണാൻ ചെറുപ്പമാണല്ലോ? പോകാൻ നേരം ആ ഡയലോഗും, മമ്മൂട്ടി ഞെട്ടിപ്പിച്ചെന്ന് നടൻ മനോജ്

Actor

ആ… മനസ്സിലായി കുവൈറ്റ് വിജയൻ, സിനിമയിൽ കണ്ടത് പോലെ അല്ല… കാണാൻ ചെറുപ്പമാണല്ലോ? പോകാൻ നേരം ആ ഡയലോഗും, മമ്മൂട്ടി ഞെട്ടിപ്പിച്ചെന്ന് നടൻ മനോജ്

ആ… മനസ്സിലായി കുവൈറ്റ് വിജയൻ, സിനിമയിൽ കണ്ടത് പോലെ അല്ല… കാണാൻ ചെറുപ്പമാണല്ലോ? പോകാൻ നേരം ആ ഡയലോഗും, മമ്മൂട്ടി ഞെട്ടിപ്പിച്ചെന്ന് നടൻ മനോജ്

തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിൽ കുവൈറ്റ് വിജയൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചാണ് മനോജ് ശ്രദ്ധനേടിയത്. ഇപ്പോഴിതാ ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മമ്മൂട്ടിയെ പരിചയപ്പെട്ട അനുഭവം പറയുന്ന മനോജിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വയം പരിചയപ്പെടുത്താനൊരുങ്ങിയ തന്നെ ഞെട്ടിച്ച് തന്റെ വിവരങ്ങളെല്ലാം മമ്മൂട്ടി ഇങ്ങോട്ട് പറയുകയായിരുന്നുവെന്ന് മനോജ് പറയുന്നു.

കെ.യു. മനോജിന്റെ വാക്കുകൾ:

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ലാൽ മീഡിയയിൽ പ്രണയ വിലാസം എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവം കാത്തിരിക്കുന്ന ഒരു പ്രതീതി.

കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിങിനായി വരുന്നു എന്ന്. സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു ‘‘സത്യം പറയാല്ലോ കേട്ടയുടനെ എന്റെ കിളി പോയി’’. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ്. മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫിൽ ഒരാളെ സ്നേഹപൂർവം ഏൽപ്പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു. ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു ‘‘മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി’’. ഞാൻ ഉടൻ പുറത്തേക്ക് ഓടി . നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. “നെറ്റിപട്ടം കെട്ടിയ ആന” എന്നൊക്കെ പറയാറില്ലെ. ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. “മമ്മൂക്ക ഞാൻ തിങ്കളാഴ്ച നിശ്ചയം പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു…‘‘ആ… മനസ്സിലായി കുവൈറ്റ് വിജയൻ, സിനിമയിൽ കണ്ടത് പോലെ അല്ല. കാണാൻ ചെറുപ്പമാണല്ലോ. വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ. എന്താ പശ്ചാത്തലം മുമ്പ് അഭിനയിച്ചിട്ടുണ്ടോ?’

ഞാൻ പറഞ്ഞു, ‘‘തിയറ്ററാണ് പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ. ഖസാക്കിന്റെ ഇതിഹാസം നാടകത്തിലുണ്ടായിരുന്നു.

മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ പറഞ്ഞു ‘‘മമ്മൂക്ക ഒരു ഫോട്ടോ’’.

‘‘വെളിയിൽ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്.’’

അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു. പോകാനിറങ്ങുമ്പോൾ പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും, “ജോർജേ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ.”

എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ…

തൊണ്ടയിലെ വെള്ളവും വറ്റി…

നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ കിളി തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. ” മനോജേട്ടാ… നോക്കാം ” ക്യാബിനിൽ നിന്ന് വീണ്ടും വിളി …. ഡബിങ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും… ആരാധനയും കൂടി… കൂടി വന്നു. താങ്ക്‌യു മമ്മൂക്കാ.

Continue Reading
You may also like...

More in Actor

Trending

Recent

To Top