ജീവിതത്തിലും രക്ഷകനായി ദളപതി; ആരാധകരെ അപകടത്തിൽ നിന്ന് രക്ഷിച്ചു വിജയ്..!
തമിഴകത്ത് ഏറ്റവും വലിയ ആരാധക വൃത്തം ഉള്ള നടന്മാരില് ഒരാളാണ് വിജയ്. തമിഴകത്തിന്റെ ദളപതി എന്ന് അറിയപ്പെടുന്ന വിജയ് തന്റെ ആരാധകരോട് അങ്ങേയറ്റം വിനയവും സ്നേഹത്തോടെയുമാണ് പെരുമാറുന്നത്. ഏതൊരു തിരക്കിനിടയിലും തന്റെ ആരാധകര്‍ക്ക് വേണ്ടി സമയം കണ്ടെത്താന്‍ വിജയ് ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ദളപതിയെന്നാല്‍ തമിഴകത്ത് എന്നും ഒരു ആവേശം തന്നെയാണ്.
ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഈ ആരാധക വൃത്തമുള്ളത് വിജയിക്ക് തന്റെ ആരാധകാരോടുള്ള മനസ്സറിഞ്ഞ പിന്തുണ കാരണമാണ്. ഒരു നാടും നാട്ടുകാരെയുമെല്ലാം രക്ഷിക്കുന്നത് വിജയ് സിനിമകളുടെ പ്രത്യേകതയാണ്. രക്ഷകന് എന്നും മറ്റും പറഞ്ഞു ട്രോളന്മാര് പോസ്റ്റും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും രക്ഷകനായിരിക്കുകയാണ് വിജയ്. ഇന്സ്ടഗ്രാമില് വിജയ് യുടെ ഫാന്‍ പേജില്‍ വന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ട് ഇരിക്കുകയാണ്.
ഷൂട്ടിങ്ങിന് ഇടയില്‍ വിജയിയെ കാണാന്‍ തടിച്ചു കൂടിയ ഒരുപറ്റം ആരാധകരുടെ എണ്ണം ക്രമാതീതമായി ഉയരുകയുണ്ടായി. ചെന്നൈയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വിജയിയും കുറച്ചു അണിയറ പ്രവര്‍ത്തകരും നടന്നു വരുമ്പോള്‍ തന്നെ കാണാന്‍ നിന്നവര്‍ക്ക് മുന്പില് ഉണ്ടായിരുന്ന സംരക്ഷണ വേലി തകരുകയുണ്ടായി. അത് മറിയാന്‍ തുടങ്ങിയപ്പോളെക്കും വിജയ് സെക്യൂരിറ്റി ഓഫീസര്‍മാരോടൊപ്പം ചേര്‍ന്ന് ആ വേലി താങ്ങി നിര്‍ത്തുകയായിരുന്നു.തന്റെ ആരാധകര്‍ക്ക് അപകടം ഉണ്ടാവാതെ ഇരിക്കാന്‍ ആത്മാര്‍ഥമായി ഇടപെട്ട വിജയ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി വാങ്ങുകയാണ്.
ഒരുപക്ഷെ ആ വേലി തന്റെ മുകളിലേക്ക് മറിയാന്‍ പോലും സാധ്യത ഉണ്ടെന്നു അറിഞ്ഞിരിക്കേ അത് മറന്നു സെക്യൂരിറ്റി ജീവനക്കാരുടെ ഒപ്പം ചേര്‍ന്ന് അത് മറിയാതെ ഇരിക്കാന്‍ വിജയ് ശ്രമിക്കുകയിരുന്നു.തന്റെ അറുപത്തി മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംങ്ങില്‍ ആണ് വിജയ് ഇപ്പോളുള്ളത്. നിരവധി ഹിറ്റ് സിനിമകള്‍ തമിഴര്‍ക്ക് സമ്മാനിച്ച അറ്റ്ലീയാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്.
തെരി, മേര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. നയന്‍താരയാണ് വിജയിയുടെ നായികയായി ചിത്രത്തില്‍ എത്തുന്നത്.നയന്‍താരയെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് കാര്യമായ റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും സ്പോര്‍ട്സ് പശ്ചാത്തലമാക്കിയുള്ള സിനിമയാണ് ഇതെന്നാണ് അറിയാന്‍ സാധിച്ചത്.
Actor Vijay Save his Fans…
