Tamil
ലാളിത്യത്തിന്റെ ആൾരൂപം ; ഇതാണ് വിജയ് – അധികം പറയേണ്ട ആവശ്യം എന്താ വീഡിയോ കാണാം
ലാളിത്യത്തിന്റെ ആൾരൂപം ; ഇതാണ് വിജയ് – അധികം പറയേണ്ട ആവശ്യം എന്താ വീഡിയോ കാണാം
തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ് .ഇതിനിടയിൽ ആണ് നടൻ വിജയ് വോട്ട് ചെയ്യാനായി എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു .
വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ വിജയ് ക്യൂ പാലിക്കാതെ വോട്ട് ചെയ്യാൻ അവസരമുണ്ടായിട്ടും അതിനു മുതിർന്നില്ല. വിജയ്‌യുടെ ഇൗ ‘കാത്തിരിപ്പിന്’ ഹീറോ പരിവേഷമാണ് തമിഴ്നാട്ടിലെ മാധ്യമങ്ങൾ കൊടുത്തിരിക്കുന്നത്.
Start writing or type / to choose a block
തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ് .ഇതിനിടയിൽ ആണ് നടൻ വിജയ് വോട്ട് ചെയ്യാനായി എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു .
വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ വിജയ് ക്യൂ പാലിക്കാതെ വോട്ട് ചെയ്യാൻ അവസരമുണ്ടായിട്ടും അതിനു മുതിർന്നില്ല. വിജയ്‌യുടെ ഇൗ ‘കാത്തിരിപ്പിന്’ ഹീറോ പരിവേഷമാണ് തമിഴ്നാട്ടിലെ മാധ്യമങ്ങൾ കൊടുത്തിരിക്കുന്നത്.
അമ്പത്തൂരിലെ ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. വിജയ് വന്നപ്പോൾ വോട്ട് ചെയ്യാനുള്ളവരുടെ നീണ്ട നിരയായിരുന്നു ബൂത്തിനു മുന്നിൽ. ക്യൂ പാലിക്കാതെ വേഗം വോട്ട് ചെയ്ത് മടങ്ങാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും വിജയ് അതിനു മുതിർന്നില്ല. പകരം അവിടെ സാധാരണക്കാർക്കൊപ്പം ക്യൂ നിന്നു താരം. കൂടെ നിന്നവരോട് കുശലം പറഞ്ഞും വിവരങ്ങൾ അന്വേഷിച്ചും വിജയ് അവരുടെ മനസ്സു കീഴടക്കി. തങ്ങൾ ആരാധിക്കുന്ന താരം ക്യൂവിൽ നിൽക്കുന്നത് കണ്ടതോടെ മൊബൈൽ ക്യാമറയുമായി ആരാധകർ ചുറ്റും കൂടി. അവരെയും വിജയ് നിരാശപ്പെടുത്തിയില്ല. സ്വതസിദ്ധമായ പുഞ്ചിരിയോടെ അവരോടും വിജയ് സംസാരിച്ചു.
ബൂത്തിനുള്ളിൽ കയറി വോട്ട് രേഖപ്പെടുത്തിയ താരം പക്ഷെ അതിനെപ്പറ്റി ഒന്നും മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല .
actor vijay casting his vote