നഷ്ടപ്പെട്ടത് വാപ്പച്ചി തന്ന അമൂല്യ നിധി… ദയവായി എന്നെ സഹായിക്കണം അപേക്ഷയുമായി ഷെയ്ൻ നിഗം
By
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. പുറത്തിറങ്ങിയ താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബലതാരമായി എത്തുകയും പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കാനും ഷെയ്ന് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ൽ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ൻ നായകനായി ൺത്തുന്നത്. ഇതിനു ശേഷം പുറത്തു വന്ന പറവ, ഈട, സൈറ ബാനു, കുമ്പളങ്ങി നൈറ്റ്സ്, ഓള്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇഷ്ക് എന്നി ചിത്രങ്ങൾ ഷെയ്ൻ എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചു തന്നത്. മലയാള നടനും മിമിക്രി താരവുമായ അബിയോടുള്ള ഇഷ്ടം മലയാളികൾക്ക് മകൻ ഷെയ്നോടുമുണ്ട്. വ്യക്തിപരമായും അയാളിലെ നടനോടുമുള്ള ഇഷ്ടം സിനിമകൾ തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാണിക്കാറുണ്ട്.
അഭിനയിച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണം കിട്ടുമ്പോഴും തന്റെ വാപ്പ നൽകിയ അമൂല്യ നിധി നഷ്ടപ്പെട്ട വേദനയിലാണ് താരം ഇപ്പോൾ. ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോൾ വാപ്പ casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് തനിക്ക് സമ്മാനിച്ചിരുന്നു. ഈ വാച്ച് അബിയുടെ മരണ ശേഷം അമൂല്യ നിധിപോലെയായിരുന്നു താരം സൂക്ഷിച്ചിരുന്നത്. ഒരു മാസികയുടെ ഫോട്ടോഷൂട്ടിനിടെ തനിക്ക് ആ വാച്ച് നഷ്ടപ്പെട്ടെന്നും, അത് തിരികെ കിട്ടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്.. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിക്കുന്നത്.
actor Shane Nigam
