Connect with us

ലൈലത്തുൽ ഖദ്ർ പോലെ നമ്മുട ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം ; ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ; ശുഭരാത്രിയെ കുറിച്ച് വാചാലയായി മാല പാർവ്വതി

Actress

ലൈലത്തുൽ ഖദ്ർ പോലെ നമ്മുട ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം ; ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ; ശുഭരാത്രിയെ കുറിച്ച് വാചാലയായി മാല പാർവ്വതി

ലൈലത്തുൽ ഖദ്ർ പോലെ നമ്മുട ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം ; ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ; ശുഭരാത്രിയെ കുറിച്ച് വാചാലയായി മാല പാർവ്വതി

മലയാളസിനിമയുടെ ജനപ്രിയ നായകൻ ദിലീപും സിദ്ധിഖും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ജൂലൈ 6 നു റിലീസായ ശുഭരാത്രി. ചിത്രത്തിൽ അനുസിത്താരയാണ് നായിക.വ്യാസൻ എടവനക്കാടാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് എല്ലാഭാഗത്തും നിന്നും ലഭിക്കുന്നത്. മലയാളി കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. യഥാർഥ ജീവിതസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം രൂപം കൊണ്ടിട്ടുള്ളത്. നന്മയുള്ള കുടുംബചിത്രമാണ് ശുഭരാത്രിയെന്നാണ് എല്ലാവരും വിലയിരുത്തുന്നത് .

കേരളത്തിൽ മതത്തിന്റെ പേരിൽ വളർന്നു വരുന്ന തീവ്രചിന്താഗതികളുടെ ആനുകാലിക യാഥാർഥ്യത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഹജ്ജിനു പോകാനായി തയാറെടുക്കുന്ന മുഹമ്മദിനെ കേന്ദ്രമാക്കിയാണ് കഥ വികസിക്കുന്നത്. ആരാധകര്‍ മാത്രമല്ല തുടക്കം മുതലേ താരങ്ങളും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ഇതായിപ്പോൾചിത്രത്തെ മാല പാര്‍വതി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ലൈലത്തുൽ ഖദ്ർ പോലെ ഉള്ളിൽ വെളിച്ചമേകുന്ന ചിത്രമാണ് ശുഭരാത്രിയെന്ന് മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :-

സുന്ദരമായ ലോകം നശിപ്പിച്ചിട്ട് അറിയാത്ത സ്വർഗത്തിൽ പോയി ഹൂറികളോടൊപ്പം കഴിയാൻ നടത്തുന്ന യുദ്ധത്തെ അല്ല മറിച്ച്‌ സ്നേഹവും സഹാനുഭൂതിയും കാരുണ്യവും കൊണ്ട് ഭൂമിയിൽ എന്നും ഇരുപത്തേഴാം രാവിന്റെ പുണ്യം നിറയ്ക്കാനാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്. ഇത് പറഞ്ഞു തരികയാണ് ‘ശുഭരാത്രി’ എന്ന ചിത്രത്തിലൂടെ. സിദ്ദിഖ് സർ അവതരിപ്പിക്കുന്ന മുഹമ്മദിന്റെ കഥയാണ് ഈ ചിത്രം.. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകൾ കേട്ടു മടുത്ത മനസ്സുകൾക്ക് ആശ്വാസമാണ് ശ്രീ വ്യാസൻ രചനയും സംവിധാനവും നിർവഹിച്ച ശുഭരാത്രി. അതിഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞിരിക്കുന്നു. എടുത്തു പറയേണ്ടത് അഭിനേതാക്കളെ തന്നെയാണ്.

സിദ്ദിഖ് സർ പതിവ് പോലെ കഥാപാത്രത്തിന്റെ മനസ്സ് കാട്ടിത്തരുന്നു. മുഹമ്മദിന്റെ മനസ്സ് തെളി നീര് പോലെയാണ്. സിദ്ദിഖ് എന്ന നടൻ ആ കഥാപാത്രത്തിന്റെ ചിന്തകളും, വിഹ്വലതകളും എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക്‌ പകർന്നുതരുന്നത്. പറവ, ഉയരെ, ആൻഡ് ദി ഓസ്‌കാര്‍ ഗോസ് ടു, തുടങ്ങി അഭിനയിക്കുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകന്റെ മനസ്സിൽ കുടിയിരുത്താറുള്ള ഈ നടൻ മുഹമ്മദിനേം നമ്മുടെ മനസ്സിൽ കുടിയിരുത്തുന്നുണ്ട്. മുഹമ്മദ്‌ എന്ന പുണ്യാത്മാവ് വെളിച്ചമായി നമ്മിൽ നിറയുന്നത് ആ കഥാപാത്രത്തെ അത്ര വിശ്വസനീയമാക്കിയത് കൊണ്ടാണ്. സായ് കുമാർ , നെടുമുടി വേണു ,ഇന്ദ്രൻസ് ഇവര് മൂന്നു പേരും അവതരിപ്പിച്ച കഥാപാത്രങ്ങളും മറക്കില്ല.

ദിലീപ്, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മാറ്റുന്നത്.സിനിമ കഥ പറഞ്ഞ് പോകുമോ എന്ന ഭയത്താൽ കൂടുതൽ വിശദീകരിക്കുന്നില്ല. നാദിർ ഷാ, ശാന്തി കൃഷ്ണ, ആശ ശരത്, ശ്വാസിക മണികണ്ഠൻ , ഷീലു തോമസ്, സുധി കോപ്പ, കെപിഎസി ലളിത ചേച്ചി തുടങ്ങി ധാരാളം നടി നടൻമാരുണ്ട്. എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി.ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ. ലൈലത്തുൽ ഖദ്ർ പോലെ നമ്മുട ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം.

subharathri- mala parvathi- social media-

More in Actress

Trending