Connect with us

നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ

Malayalam

നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ

നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ

പ്രശസ്‌ത സിനിമാ സീരിയൽ താരം ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി ഇസിഎച്ഛ് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ സ്വീരകിച്ചു.

നടൻ നോബി മാർക്കോസും ഗോൾഡൻ വിസ ചടങ്ങിനെത്തിയിരുന്നു. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ഇന്ത്യൻ ചലച്ചിത്രകാരന്മാർക്ക് യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഏറ്റവും പ്രശസ്തമായ ഇസിഎച്ഛ് ഡിജിറ്റൽ എന്ന സ്ഥാപനം മുഖേനയായിരുന്നു.

മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ ഷാജു ശ്രീധർ ടെലിവിഷൻ സീരിയലുകളിലും ഷോകൾക്ക് പുറമെ നൂറുകണക്കിന് സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ.

ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 5 അല്ലെങ്കിൽ 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്. 2019-ൽ ആണ് യുഎഇയുടെ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്. ഗോൾഡൻ വിസയുള്ളവർക്കു ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴിൽ ചെയ്യാനും കഴിയും. സ്പോൺസർഷിപ്പ് ആവിശ്യമില്ല.

എളുപ്പത്തിൽ ബിസിനസ് ആരംഭിക്കാം. സാധാരണയായി ആറു മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാൽ റെസിഡൻസ് വിസ ഇല്ലാതാകും എന്നാൽ ഗോൾഡൻ വിസ ഉള്ളവർക്ക് ഈ നിയമം ബാധകമാകില്ല. ഗോൾഡൻ വിസയുള്ള വ്യക്തിക്ക് റെസിഡൻസ് നേടുന്നതിന് സ്പോൺസർ ആവശ്യമില്ല.

ജീവിത പങ്കാളി, മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബാംഗങ്ങളെ ഗോൾഡൻ വിസ ഉള്ള വ്യക്തിക്ക് സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉള്ളയാൾ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്ക് വിസ കാലാവധി തീരുന്നതുവരെ യുഎഇയിൽ തുടരാം. ഒന്നിൽ കൂടുതൽ ഡൊമെസ്റ്റിക് ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ആനുകൂല്യം ലഭിക്കും.

More in Malayalam

Trending

Recent

To Top